ദീപാവലിക്ക് മിഴിവേകാൻ ഇന്ത്യൻ സുന്ദരിയായി 'ബാർബി ഡോൾ'  
Lifestyle

ദീപാവലിക്ക് മിഴിവേകാൻ ഇന്ത്യൻ സുന്ദരിയായി 'ബാർബി ഡോൾ'

ഇന്ത്യൻ ഡിസൈനറായ അനിത ഡോംഗ്രയാണ് ബാർബിയുടെ നിർമാതാക്കളായ അമെരിക്കൻ കമ്പനി മട്ടേലുമായി ചേര്‍ന്ന് ബാര്‍ബി ഡോളുകളെ പുറത്തിറക്കിയത്.

ദീപങ്ങളുടെ ആഘോഷമായ ദീപാവലിയ്ക്ക് ഇത്തവണത്തെ താരം ഇന്ത്യൻ വസ്ത്രത്തിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ബാർബി ഡോളാണ്. ഇന്ത്യൻ ഡിസൈനറായ അനിത ഡോംഗ്രയാണ് ബാർബിയുടെ നിർമാതാക്കളായ അമെരിക്കൻ കമ്പനി മട്ടേലുമായി ചേര്‍ന്ന് ദീപാവലി തീമില്‍ ബാര്‍ബി ഡോളുകളെ പുറത്തിറക്കിയത്. ഇതാദ്യമായാണ് മട്ടേല്‍ ദീപാവലി സ്‌പെഷല്‍ ബാര്‍ബികളെ അവതരിപ്പിക്കുന്നത്.

നേവി ബ്ലൂ കളറിലുള്ള ട്രഡീഷണല്‍ ലെഹങ്കയാണ് ബാര്‍ബിയുടെ വേഷം. താമരയുടെയും മുല്ലപ്പൂവിന്‍റെയും മോട്ടിഫുകളും ലെഹങ്കയില്‍ നല്‍കിയിട്ടുണ്ട്. വസ്ത്രത്തിന് ചേരുന്ന കമ്മലുകളും വളകളും ബാര്‍ബിയുടെ ഭംഗി കൂട്ടുന്നു.

ഇന്ത്യൻ ഡിസൈനറായ അനിത ഡോംഗ്ര

കരുത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രതീകമായാണ് രൂപകല്‍പന. ഇന്ത്യന്‍ സംസ്‌കാരത്തെ ആഗോളതലത്തില്‍ പ്രതിഫലിപ്പിക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് അനിത പറയുന്നു. ദീപാവലി ബാര്‍ബിക്ക് സാരിയും പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ ലെഹങ്ക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പത്തോളം ഡിസൈനുകളില്‍ നിന്നുമാണ് അവസാനം 'മൂണ്‍ലൈറ്റ് ബ്ലൂ ലെഹെങ്ക' തിരഞ്ഞെടുത്തത്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ