എന്നും മൂക്ക് ചൊറിച്ചിൽ! പനിയുടെ ലക്ഷണമാകില്ല, ആറ് കാരണങ്ങൾ

 
Lifestyle

എന്നും മൂക്ക് ചൊറിച്ചിൽ! പനിയുടെ ലക്ഷണമാകില്ല, ആറ് കാരണങ്ങൾ

വായു മലിനീകരണവും ഹോർമോണൽ പ്രശ്നങ്ങൾ വരെ മൂക്ക് ചൊറിച്ചിലിന് കാരണങ്ങളാണ്

Manju Soman

രാവിലെ എഴുന്നേൽക്കുമ്പോൾ തുടങ്ങും തുമ്മലും മൂക്ക് ചൊറിച്ചിലും. പനിയുടെ ലക്ഷണമാണോ? അങ്ങനെ വിചാരിക്കണ്ട പനിയുടെ ലക്ഷണമായി മാത്രമല്ല മൂക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത്. വായു മലിനീകരണവും ഹോർമോണൽ പ്രശ്നങ്ങൾ വരെ മൂക്ക് ചൊറിച്ചിലിന് കാരണങ്ങളാണ്.

വായു മലിനീകരണം

വായു മലിനീകരണം

വായു മലിനീകരണം മൂക്ക് ചൊറിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. റോഡിലെ പൊടിയും ഫാക്റ്ററികളിൽ നിന്നും മറ്റുമള്ള പുകയും മൂക്കിലെ പാളിയെ പ്രകോപിപ്പിക്കും. ഇത് വീക്കം വർധിക്കാനും ഞരമ്പുകളെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ചെയ്യുന്നു. മലിനീകരണം അലർജി വഷളാകാനും കാരണമാകും. പലപ്പോഴും തൊണ്ടയിൽ അസ്വസ്ഥതയും ചുമയും ഇതിനൊപ്പം ഉണ്ടാകും.

ഡ്രൈ എയർ

എയർ കണ്ടീഷൻ ഹീറ്റർ തുടങ്ങിയവയുടെ ഉപകരണങ്ങൾ കാരണം മുറിക്കുള്ളിൽ രൂപപ്പെടുന്ന ഈർപ്പമില്ലാത്ത വായുവും മൂക്കിന് ദോഷമാകാറുണ്ട്. എയർ കണ്ടീഷൻ ഉള്ള മുറിയിൽ കിടന്നുറങ്ങുന്നവർക്ക് രാത്രിയിൽ മൂക്ക് ചൊറിച്ചിൽ ശക്തമാകുന്നതിനുള്ള കാരണം ഇതാണ്.

വൈറൽ ഇൻഫെക്ഷനും സൈനസൈറ്റിസും

സാധാരണ വരുന്ന പനി കാരണവും മൂക്കിലെ പാളികളെ പ്രകോഭിപ്പിക്കാം. കൂടാതെ സൈനസൈറ്റിസും മൂക്ക് ചൊറിച്ചിലിന് കാരണമാകും. മൂക്കിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം പനി, ശരീര വേദന, മുഖത്ത് വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും.

മൂക്കിലെ വളവ്

മൂക്കിലെ വളവ്

ദശ വളരുന്നതും മൂക്കിൻറെ പാലത്തിലുണ്ടാകുന്ന വളവും ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാണ്. ശ്വാസം എടുക്കുമ്പോഴുണ്ടാകുന്ന തടസമാണ് ഇത്തരം ഇതിന് കാരണമാകുന്നത്. മൂക്കടപ്പ്, മണം നഷ്ടപ്പെടുക, വായിലൂടെ ശ്വാസം എടുക്കേണ്ടി വരിക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

മരുന്ന് അലർജി

മരുന്ന് അലർജി

ചില മരുന്നുകളുടെ ഉപയോഗം പലരിലും മൂക്ക് ചൊറിച്ചിലിന് കാരണമാകാറുണ്ട്. പുതിയ മരുന്ന് ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമാണ് ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നതെങ്കിൽ സൂക്ഷിക്കുക. മൂക്കടപ്പ് മാറ്റാൻ ഉപയോഗിക്കുന്ന നേസൽ സ്പ്രേയുടെ അമിത ഉപയോഗവും പ്രശ്നമാണ്.

ഹോർമോൺ പ്രശ്നങ്ങൾ

ഹോർമോൺ പ്രശ്നങ്ങൾ

ഗർഭസമയത്തും ആർത്തവസമയത്തും മറ്റുമുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ ചിലരിൽ മൂക്ക് ചൊറിച്ചിലിന് കാരണമാകാറുണ്ടെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ഗർഭനിരോധന ഗുളികകളും ചിലരിൽ പ്രശ്നമാകാറുണ്ട്.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി