മൂന്നാറിനെ സുന്ദരിയാക്കി പൂത്തുലഞ്ഞ് 'നീലവാകകൾ'
മൂന്നാർ: മൂന്നാറിനെ സുന്ദരിയാക്കി നീലവാകകൾ പൂത്തുലഞ്ഞു. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ കണ്ണിന് കുളിർമയേകുകയാണ് നീല വാക അഥവാ ജക്കറാന്തപ്പൂമരങ്ങൾ. തേയിലത്തോട്ടങ്ങൾക്ക് നടുവിലും വഴിയോരങ്ങളിലുമെല്ലാം നിറയെ ഇവ പൂവിട്ടിട്ടുണ്ട്. ജക്കറാന്ത മിമിസിഫോളിയ എന്നാണ് പൂമരത്തിന്‍റെ ശാസ്ത്രീയ നാമം.
വേനലവധിയിൽ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഇവ. ബ്രീട്ടിഷുകാരുടെ കാലം മുതലേ നീല വാകകൾ ഇവിടെയുണ്ട്. കൊതുകിനെ തുരത്താൻ ഇവ ഉത്തമമാണെന്നും പ്രദേശവാസികൾ പറയുന്നു.