.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജിബി സദാശിവന്‍
കൊച്ചി: കേരളത്തിലെ ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ് നിർമാണത്തിനുള്ള ടെൻഡർ നടപടിക്രമങ്ങൾക്കു തുടക്കം. വിശാല കൊച്ചി വികസന അഥോറിറ്റിയാണ് (ജിസിഡിഎ) ടെൻഡര്‍ വിളിച്ചിരിക്കുന്നത്. തേവരയ്ക്കടുത്ത് കസ്തൂര്‍ബാ നഗറിൽ സ്ട്രീറ്റ് ഫുഡ് ഹബ് ആരംഭിക്കാനാണ് പദ്ധതി. സിഎംഎഫ്ആര്‍ഐ റസിഡന്‍ഷ്യല്‍ കോംപ്ലക്സിന് സമീപം ഒഴിഞ്ഞു കിടക്കുന്ന ജിസിഡിഎ പ്ലോട്ടിലാണ് വഴിയോര ഭക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.
ജനുവരി രണ്ടിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടെൻഡര്‍ നോട്ടീസ് പ്രകാരം ഡിസംബര്‍ 27 നു ടെൻഡര്‍ തുറക്കും. നാല് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കഴിഞ്ഞ ഒക്റ്റോബറില്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തെ ആദ്യ വഴിയോര ഭക്ഷണ കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച വാര്‍ത്ത ഒക്റ്റോബര്‍ 20 നു മെട്രൊ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നതാണ്.
ഭക്ഷണ ശാലകള്‍, ഓപ്പണ്‍ ഡൈനിങ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവ ഫുഡ് ഹബ്ബിലുണ്ടാകും. കല, വിനോദ പരിപാടികളും ഉണ്ടാകും. ഓരോ ഭക്ഷണ ശാലയിലും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണമാകും ലഭിക്കുക എന്നതാണ് സ്ട്രീറ്റ് ഫുഡ് ഹബ്ബിന്‍റെ പ്രത്യേകത. ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയും നിരീക്ഷണവും ഉറപ്പാക്കും. 1.35 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ജങ്ക് ഫുഡ് ഇനത്തില്‍പ്പെട്ടവ പ്രോത്സാഹിപ്പിക്കില്ല. 20 ചെറിയ കിയോസ്കുകളാകും ഇവിടെ ഉണ്ടാവുക. മധ്യഭാഗത്ത് ഓപ്പണ്‍ ഡൈനിങ് സ്ഥലവും അതിനു ചുറ്റുമായി കിയോസ്കുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ പാർക്കിങ്, പ്രത്യേകം നടപ്പാതകള്‍, ടോയ്‌ലറ്റ് സൗകര്യം, ലാന്‍ഡ്സ്കേപ്പിങ്, ഖരമാലിന്യ സംസ്കരണ സൗകര്യം, ഡ്രെയിനേജ്, വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഉണ്ടാകും. പാര്‍ക്കിങ് സ്പേസ്, ഓപ്പണ്‍ ഡൈനിംഗ് ഏരിയ എന്നിവയുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും.