വള്ളിയുഴിഞ്ഞ 
Lifestyle

ജീവിതശൈലീ രോഗങ്ങൾ അകറ്റാൻ ജ്യോതിഷ്മതി

കർക്കിടകത്തിലെ ജീവിതശൈലീരോഗങ്ങൾക്ക് വള്ളിയുഴിഞ്ഞ

കർക്കിടത്തിൽ പനി വ്യാപകമാകുകയാണ്. ശരീര വേദനകളും നീർക്കെട്ടുമായി മനുഷ്യൻ വലയുന്ന കാലം. പാതയോരങ്ങളിൽ പാഴായി പുഞ്ചിരി തൂകി നിൽക്കുന്നൊരു വള്ളിച്ചെടിയുണ്ട്. പൂർവികാചാര്യന്മാരുടെ കണ്ണിലെ അരുമയാണവൾ-ജ്യോതിഷ്മതി.

കേരളത്തിലെമ്പാടും പാതയോരങ്ങളിൽ പാഴായി വളരുന്ന വള്ളിയുഴിഞ്ഞ. വയലാറിന്‍റെ കാവ്യഭാവനയ്ക്ക് രാത്രിയെ സുന്ദരഹേമന്ത രാത്രിയാക്കാൻ പൂ ചൂടി വരുന്ന ഇന്ദ്ര വല്ലരി.

അതേ, ഇന്ദ്രവല്ലരി, ജ്യോതിഷ്മതി, ചക്രലത എന്നെല്ലാമറിയപ്പെടുന്നത് നമ്മുടെ പാതയോരങ്ങളിൽ ധാരാളമായി പടർന്നുപന്തലിച്ചു കാണപ്പെടുന്ന ദശപുഷ്പങ്ങളിലൊന്നായ, വള്ളിയുഴിഞ്ഞയാണ്. വാത രോഗങ്ങൾക്ക് കൈ കണ്ട ഔഷധമായി ഇതിനെ പൂർവികാചാര്യന്മാർ കാണുന്നു.

മുടിവളരാൻ അത്യുത്തമമാണ് വള്ളിയുഴിഞ്ഞ. നീല ഭൃഗാദി എണ്ണ കാച്ചുമ്പോൾ വള്ളിയുഴിഞ്ഞ ഇരട്ടിയും നീലയമരി, മുയൽ ചെവി, മുക്കുറ്റി, മയിലാഞ്ചി, ചെമ്പരത്തി പൂവ് കറിവേപ്പില, ഇരട്ടി മധുരം, നെല്ലിക്ക, അജ്ഞനക്കല്ല്, ഇവ അരച്ച് കൽക്കമായും ചേർത്ത് കാച്ചിയരിച്ചെടുക്കുകയേ വേണ്ടൂ. താരൻ മുടി പൊഴിയൽ മുടി മുറിയൽ മുതലായവ പറപറക്കുമെന്ന് ധന്വന്തരി സൂക്തം. ഉഴിഞ്ഞയില ദോശയിലും, രസത്തിലും, പായസത്തിലും, സൂപ്പിലും ഉപയോഗിക്കാം. സൈനോവിൽ ഫ്ലൂയിഡിന്‍റെ കുറവ് പരിഹരിക്കും, സന്ധി തേയ്മാനവും ശമിക്കും പക്ഷവാതത്തിനും മറ്റു ഞരമ്പുകളുടെ തകരാറുകൾക്കും വളരെ നല്ലതാണ്.

വള്ളിയുഴിഞ്ഞ, കറ്റാർ വാഴ, അമൃത്, കസ്തൂരി മഞ്ഞൾ, കൊടി തൂവ, വേപ്പിൻതൊലി ഇവ കഷായം വച്ച് വള്ളി പാലയുടെ ഇല നിഴലിലുണക്കി സമം ജീരകവും കൂട്ടി പൊടിയാക്കി കഴിച്ചാൽ ആസ്മ അലർജി മുതലായവ ശമിക്കും. വള്ളിയുഴിഞ്ഞയുടെ കഷായത്തിൽ വള്ളിയുഴിഞ്ഞ തന്നെ കൽക്കാമായി കാച്ചിയ നെയ് പാണൽ വേര് കരിമ്പ് ജീരകം മലര് ഇഞ്ചി ഇവയുടെ കഷായത്തിൽ പ്രായാനുസരണം ഒരു തുള്ളി മുതൽ ഏഴു തുള്ളി വരെ കൊടുത്താൽ ആസ്മ ശമിക്കും. ഇത്രയധികം അരുമയായ ഈ സസ്യത്തെ നമുക്കു വേണ്ടതല്ലേ എന്ന്...

ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദരഹേമന്ത രാത്രി...

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്