Lulu Diwali 
Lifestyle

ദീപാവലി ഓഫറുകളുമായി ലുലു

ആകർഷകമായ വിലക്കുറവ്, പ്രത്യേക കൗണ്ടറുകൾ, വിപുലമായ ശേഖരം

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരവുമായി വമ്പന്‍ ഓഫറുമായി ലുലു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നൂറിൽപ്പരം വ്യത്യസ്ത മധുര പലഹാരങ്ങളുടെ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്. റോസറി സെക്ഷനുകളിലും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോറില്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ വിലക്കിഴിവ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. പരമ്പരാഗത-മോഡേണ്‍ വസ്ത്രങ്ങളുടെ വ്യത്യസ്തമായ കലക്ഷനാണ് കാത്തിരിക്കുന്നത്.

ലുലു കണക്റ്റില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ഗൃഹോപകരണങ്ങള്‍, ടിവി, ലാപ്ടോപ്പ്, മൊബൈല്‍ അടക്കമുള്ളവയ്ക്ക് മികച്ച ഓഫറുകളും സ്പെഷ്യല്‍ ഫിനാന്‍സ് സ്കീമുകളും ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പരമാവധി 1000 രൂപയുടെയും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 1500 രൂപയുടെയും ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക്ക് ഓഫറുകളും നല്‍കും. കൂടാതെ മാള്‍ ഫുഡ് കോര്‍ട്ടില്‍ പ്രത്യേക സ്വീറ്റ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ