പഴുത്ത മാങ്ങയുണ്ടോ? മാംഗോ ഓട്സ് സ്മൂത്തി ഉണ്ടാക്കാം

 
Lifestyle

പഴുത്ത മാങ്ങയുണ്ടോ? മാംഗോ ഓട്സ് സ്മൂത്തി ഉണ്ടാക്കാം

മാമ്പഴം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായൊരു വിഭവമാണ് മാംഗോ ഓട്സ് സ്മൂത്തി.

ധാരാളം മാമ്പഴം കിട്ടുന്ന കാലമാണിത്. മാമ്പഴം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായൊരു വിഭവമാണ് മാംഗോ ഓട്സ് സ്മൂത്തി. രുചികരമാണെന്നതിനൊപ്പം തന്നെ പോഷകസമ്പന്നവുമാണ് ഈ വിഭവം.

ആവശ്യമുള്ളവ

പഴുത്ത മാങ്ങ- 2 എണ്ണം

ഓട്സ് -15 ഗ്രാം

പാൽ-110 മില്ലി ലിറ്റർ

പഞ്ചസാര, അല്ലെങ്കിൽ തേൻ- 30 ഗ്രാം

യോഗർട്ട്- 160 മില്ലി

ബദാം-5

തയാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞ് എടുത്തതിനു ശേഷം അരിഞ്ഞെടുക്കുക. ഒരു സോസ്പാനിൽ പാൽ ചൂടാക്കിയതിനു ശേഷം ഓട്സ് ചേർത്ത് മൂന്നു മിനിറ്റോളം തിളപ്പിച്ചെടുക്കുക. തീ കെടുത്തിയതിനു ശേഷം തേനോ പഞ്ചസാരയോ ചേർക്കുക. അൽപ സമയം തണുക്കുന്നതിനായി മാറ്റി വയ്ക്കുക. ബദാം ഒരു ബ്ലെൻഡർ കൊണ്ട് ചെറുതാക്കി ക്രഷ് ചെയ്തെടുക്കാം. ഓട്സ് ചേർത്ത് തിളപ്പിച്ച പാലും അരിഞ്ഞ മാങ്ങയും യോഗർട്ടും ബദാമും ചേർത്ത് നല്ല ക്രീമി ടെക്സ്ചർ കിട്ടുന്നതു വരെ നന്നായി ബ്ലെൻഡ് ചെയ്തെടുക്കാം. തണുപ്പിച്ചെടുത്തതിനു ശേഷം സ്മൂത്തി സെർവ് ചെയ്യാം.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി