ഈ കുഞ്ഞൻ പൂച്ചയുടെ ആസ്തി 850 കോടി !! | Video file
Lifestyle

ഈ കുഞ്ഞൻ പൂച്ചയുടെ ആസ്തി 850 കോടി !! | Video

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവന്‍റെ സ‌മ്പാദ്യം 13 ലക്ഷമാണ്

പൂച്ചയെ വളർത്താൻ ഇഷ്ടമുളളവരാണ് ഭൂരിഭാഗം ആളുകളും. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ഈ അരുമ മൃഗങ്ങൾ ജീവിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ 'നള' എന്ന പൂച്ച.

ഒന്നും രണ്ടുമല്ല.. ഏകദശം 850 കോടിയാണ് ഇവന്‍റെ ആസ്തി..!! അതു മാത്രമല്ല ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവന്‍റെ സമ്പാദ്യം 13 ലക്ഷമാണ്.

2010-ൽ ഒരു അഭയകേന്ദ്രത്തിൽ നിന്നാണ് ഉടമയായ വാരിസിരി മേത്തചിട്ടിഫാൻ ഇവനെ ദത്തെടുത്തത്. പിന്നീട് 2012 ൽ ഉടമ നളയുടെ ആകർഷകമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാൻ തുടങ്ങിയതോടെയാണ് അവളുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച ആരംഭിച്ചു. ഇൻസ്റ്റഗ്രാമിൽ 4.5 മില്യണിലധികം ഫോളോവേഴ്‌സാണ് ഇന്ന് നളക്ക് ഉള്ളത്.

ബ്രാൻഡഡ് മെർച്ചൻഡൈസ്‌, പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഒരു ഇ-ബുക്ക്, ‘ലവ് നല’ എന്ന പ്രീമിയം ക്യാറ്റ് ഫുഡ് ബ്രാൻഡ് എന്നിങ്ങനെ ഉള്ള ബിസിനസുകളിലൂടെ വേറെയും വരുമാനമുണ്ട് നിളയ്ക്ക്.

നളയുടെ വൻ ജനപ്രീതിയിലൂടെ 2017-ൽ വളർത്തുമൃഗങ്ങളുടെ വിഭാഗത്തിൽ ഫോബ്‌സ് പട്ടികയിൽ ഇടം നേടി. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള പൂച്ച എന്ന ബഹുമതിയ്‌ക്ക് പിന്നാലെ നളയെ തേടി 2022 ഗിന്നസ് വേൾഡ് റെക്കോർഡും എത്തി.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല; ഭർതൃ വീട്ടുകാർ യുവതിയെ കത്തിച്ചു

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി