വണ്ടർലായിൽ 'ബൈ ടു ഗെറ്റ് വണ്‍' ഓഫർ 
Onam Carnival

വണ്ടർലായിൽ 'ബൈ ടു ഗെറ്റ് വണ്‍' ഓഫർ

വണ്ടർലായിലെ ബൈ ടു ഗെറ്റ് വൺ ഓഫർ സെപ്റ്റംബർ 10 വരെ ബുക്ക് ചെയ്യാം

കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി പാര്‍ക്കില്‍ വ്യത്യസ്തമായ പരിപാടികളും ഓഫറുകളും പ്രഖ്യാപിച്ച് വണ്ടര്‍ലാ ഹോളിഡേയ്സ്. ഇതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിങ്ങുകളില്‍ 'ബൈ ടു ഗെറ്റ് വണ്‍' ഓഫറും ഉണ്ട്. സെപ്റ്റംബര്‍ പത്തു വരെ ഈ ഓഫര്‍ ബുക്ക് ചെയ്യാനാകും.

സ്റ്റേജ് ഷോകള്‍, ഫണ്‍ ഗെയ്‌മുകള്‍, ഘോഷയാത്ര, ശിങ്കാരിമേളം, പുലികളി, പായസമേള, സദ്യ, വടംവലി, വള്ളംകളി, പൂക്കളം തുടങ്ങി നിരവധി പരിപാടികളുമായി പത്തു ദിവസത്തെ ഓണാഘോഷവും പാര്‍ക്കില്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങളുടെ അവസാന ദിവസം ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് സമ്മാനം നേടാനുള്ള അവസരവുമുണ്ട്.

ഈ വര്‍ഷം പാര്‍ക്കിന്‍റെ കവാടത്തില്‍ പ്രത്യേക നൊസ്റ്റാള്‍ജിക് കൗണ്ടറും ഉണ്ടാകും. സന്ദര്‍ശകര്‍ക്ക് https://bookings.wonderla.com വഴി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04843514001, 7593853107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു