സാക്ഷം രാജ് സേത്ത്, സ്മൃതി സിദാന

 
Lifestyle

85 ലക്ഷം രൂപയുടെ ജോലി ഉപേക്ഷിച്ച് ട്രാവൽ വ്ലോഗിലേക്ക്; പിന്തുണയുമായി 1.5 ലക്ഷം മാസശമ്പളമുള്ള പങ്കാളി

ബെംഗളൂരുവിൽ ടെക് പ്രൊഫഷണലായി ജോലി ചെയ്തിരുന്ന സാക്ഷം, ഉയർന്ന ശമ്പളമുള്ള കരിയറിനേക്കാൾ സ്വാതന്ത്ര്യവും യാത്രകളും നിറഞ്ഞ ജീവിതമാണ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്

Sarath Nath MS

85 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് ട്രാവൽ കണ്ടന്‍റ് ക്രിയേഷനിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ സാക്ഷം രാജ് സേത്ത്. ബെംഗളൂരുവിൽ ടെക് പ്രൊഫഷണലായി ജോലി ചെയ്തിരുന്ന സാക്ഷം, ഉയർന്ന ശമ്പളമുള്ള കരിയറിനേക്കാൾ സ്വാതന്ത്ര്യവും യാത്രകളും നിറഞ്ഞ ജീവിതമാണ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

സാക്ഷത്തിന്‍റെ പങ്കാളിയായ സ്മൃതി സിദാന ഇപ്പോഴും സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി തുടരുകയാണ്. പ്രതിമാസം 1.5 ലക്ഷം രൂപയാണ് സ്മൃതിയുടെ ശമ്പളം. സാക്ഷം ജോലി ഉപേക്ഷിച്ച് പൂർണസമയ കണ്ടന്‍റ് ക്രിയേഷനിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്തുണ നൽകുന്നതിനായി സ്മൃതി തന്‍റെ ജോലി തുടരുകയായിരുന്നു.

ഉയർന്ന ശമ്പളവും സ്ഥിരതയുമുള്ള ജോലി ഉപേക്ഷിക്കുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് സാക്ഷം പറയുന്നു. എന്നാൽ ജോലിക്കായി ജീവിതത്തിലെ വലിയൊരു ഭാഗം മാറ്റിവെക്കുന്നതിനേക്കാൾ സ്വന്തം സമയത്തിനും ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകണമെന്ന തിരിച്ചറിവാണ് കരിയർ മാറ്റത്തിലേക്ക് നയിച്ചത്.

യാത്രകൾ നേരത്തെ തന്നെ ഇരുവരുടെയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം അവിടുത്തെ അനുഭവങ്ങൾ വീഡിയോകളിലൂടെ പങ്കുവയ്ക്കാനും ഇരുവരും ആരംഭിച്ചു. പിന്നീട് ഇതൊരു ഹോബിയിൽ നിന്ന് ഗൗരവമുള്ള കണ്ടന്‍റ് ക്രിയേഷൻ കരിയറായി മാറ്റുകയായിരുന്നു.

എന്നാൽ ജോലി ഉപേക്ഷിച്ചതോടെ ജീവിതം ഒരു സ്ഥിരം അവധിക്കാലമായി മാറിയിട്ടില്ല. യാത്രാ ആസൂത്രണം, ഷൂട്ടിങ്, എഡിറ്റിങ്, പുതിയ ആശയങ്ങൾ കണ്ടെത്തൽ, സോഷ്യൽ മീഡിയയിൽ കണ്ടന്‍റ് പങ്കുവയ്ക്കൽ, ബ്രാൻഡുകളുമായി സഹകരിക്കൽ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ സാക്ഷത്തിനുള്ളത്.

മുൻപ് ലഭിച്ചിരുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കണ്ടന്‍റ് ക്രിയേഷനിൽ നിന്നുള്ള വരുമാനം കുറവാണെങ്കിലും, സ്വന്തം സമയത്തിന്മേലുള്ള നിയന്ത്രണവും ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവുമാണ് ഇപ്പോൾ ഏറ്റവും വലിയ നേട്ടമെന്ന് സാക്ഷം കരുതുന്നു. അതേസമയം, സാക്ഷത്തിന്‍റെ തീരുമാനം വെറും സാമ്പത്തിക കണക്കുകൂട്ടലല്ലെന്ന് സ്മൃതി പറയുന്നു. ഒരാൾ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ മറ്റൊരാൾ സ്ഥിരത ഉറപ്പാക്കുന്ന തരത്തിലുള്ള പങ്കാളിത്തമാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വപ്നത്തിന് പിന്നാലെ പോകുന്ന സാക്ഷത്തിന്‍റെയും, ആ തീരുമാനത്തിന് കരുത്തായി ജോലി തുടരുന്ന സ്മൃതിയുടെയും കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ