പുനർജനി പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം സെൽഫിയെടുക്കുന്ന നടൻ ഷറഫുദ്ദീൻ. രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ. ജോൺസൺ വാഴപ്പിളളി, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗ്ഗീസ് , ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.പി. പൈലി എന്നിവർ സമീപം. 
Lifestyle

ഐസിയുവിൽനിന്നു ജീവിതത്തിലേക്കു പൊരുതിക്കയറിയവർ

വൈകാരിക നിമിഷങ്ങളുടെ സംഗമ വേദിയായി 'പുനർജനി' പരിപാടി

MV Desk

ആലുവ: മരണത്തോട് മല്ലിട്ട ആ സമയം അവർ ഒരിക്കൽ കൂടെ ഓർത്തെടുത്തു. ജീവിതം തിരികെ നൽകാൻ കഠിന പ്രയ്തനം നടത്തിയ ഡോക്ടർമാരോടും, നഴ്സുമാരോടും നന്ദി പറയവെ പലരും വിതുമ്പി. വൈകാരിക നിമിഷങ്ങളുടെ സംഗമ വേദിയായി മാറി ആലുവ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച പുനർജനി പരിപാടി.

മൂന്നാർ യാത്രയ്ക്ക് പോയി മടങ്ങവെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ അനുഭവവും, ആ സമയം ഗർഭിണിയാണെന്ന് മനസ്സിലാക്കിയപ്പോൾ ഡോക്ടർമാർ നൽകിയ പിന്തുണയും തൃശൂർ സ്വദേശി ജിസ്ന പറഞ്ഞപ്പോൾ സദസ്സിന്‍റെയും കണ്ണ് നിറഞ്ഞു.

രാജഗിരി ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറിലധികം പേരാണ് പഴയ ഓർമ്മകളിൽ ഒത്തുകൂടിയത്. വിവിധ അസുഖങ്ങളെ തുടർന്ന് ഐസിയുവിൽ കഴിഞ്ഞ രോഗികളാണ് പുനർജനി പരിപാടിയിൽ പങ്കെടുത്തത്.

പ്രശ്സ്ത സിനിമാ താരം ഷറഫുദ്ദീൻ പുനർജനി പരിപാടി ഉദ്ഘാടനം ചെയ്തു. രോഗത്തെ പൊരുതി തോൽപ്പിച്ച പോരാളികളുടെ അനുഭവങ്ങൾ ഏറെ പ്രചോദകമാണെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഗർഭകാലത്ത് കോവിഡിനെ തുടർന്ന് ഐസിയുവിൽ കഴിഞ്ഞ അമ്മമാരേയും, അവരുടെ കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. ആശങ്കയിൽ കഴിഞ്ഞ സമയത്ത് കൊവിഡ് കവചമണിഞ്ഞ് വന്ന ഡോക്ടർമാരും, നഴ്സുമാരും നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് അവർ ഓർത്തെടുത്തു.

മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോട്ടയം സ്വദേശി നെവിസിന്‍റെ ഓർമ്മകളിൽ പിതാവ് സാജനും, കുടുംബവും ചടങ്ങിനെത്തി.

മരിച്ച മകന് പകരമായി ആറ് മക്കളെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് പിതാവ് സാജൻ പറഞ്ഞപ്പോൾ സദസ്സിനും കരച്ചിലടക്കാനായില്ല. അവയവ ദാനത്തിന് തയ്യാറെടുത്ത വേളയിൽ, അതേ വേദനയിൽ ഒപ്പം കൂടെ നിന്ന ഡോക്ടർമാരുടെ പേരുകൾ ഓരോന്നും സാജൻ ഓർത്തെടുത്തു.

രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ച ചടങ്ങിൽ , റേഡിയോ അവതാരകരായ ആശാലത, ബാലകൃഷ്ണൻ പെരിയ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ.ശിവ് കുമാർ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ, ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ജേക്കബ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി