സോമയാഗം രണ്ടാം ദിവസം 30-04-2025

 

Representative image

Lifestyle

സോമയാഗം രണ്ടാം ദിവസം 30-04-2025

തൃശൂർ എളങ്ങള്ളൂരിൽ ഏപ്രിൽ 29നു തുടക്കം കുറിച്ച സോമയാഗത്തിലെ അതതു ദിവസത്തെ ക്രിയകൾ

  • പ്രായണീയേഷ്ടി: പത്ഥ്യാസ്വസ്തി, അഗ്നി, സോമൻ, സവിതാവ്, അദിതി എന്നീ ദേവതകൾക്കായുള്ള ഇഷ്ടി

  • സോമക്രയണം: മൂജവാൻ പർവതത്തിൽനിന്നു കൊണ്ടുവരുന്ന സോമലതയെ ഔപചാരികമായി വാങ്ങുന്നു. അതിനെ രണ്ടു കാളകളെ പൂട്ടിയ ചാട്ടിൻപുറങ്ങളിലായി ശാലയിൽ പ്രവേശിപ്പിക്കുന്നു.

  • ആതിത്ഥ്യേഷ്ടി: അഗ്നി, സോമൻ, വിഷ്ണു എന്നിവർക്കായുള്ള ഇഷ്ടി

  • സോമപ്യായനം: ഋത്വിക്കുകൾ ചേർന്ന് സോമലതയെ മന്ത്രം ചൊല്ലി പാവനമാക്കുന്നു. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഇതു വേണം.

  • പ്രവർഗ്യസംഭാരം: ഇനിയുള്ള മൂന്നു ദിവസങ്ങളിൽ ചെയ്യേണ്ട പ്രവർഗ്യം എന്ന ക്രിയയ്ക്കുള്ള വസ്തുക്കൾ ഔപചാരികമായി ഉണ്ടാക്കി സംഭരിക്കുന്നു.

  • പൂർവാഹ്നികപ്രവർഗ്യം: യാഗത്തിലെ വളരെ തീക്ഷ്ണമായ ക്രിയ. ശാന്തിമന്ത്രങ്ങൾ ചൊല്ലി പ്രകൃതിയെ നിർമലമാക്കി, തീക്ഷ്ണമായ അഗ്നിജ്വാലകളാൽ ചുറ്റുപാടും ശുദ്ധമാക്കുന്നു.

  • ഉപസദിഷ്ടി: പ്രവർവർഗ്യത്തിനോട് അനുബന്ധിച്ചുള്ള ഇഷ്ടി. അഗ്നി, സോമൻ, വിഷ്ണു എന്നിവർ ദേവതകൾ

  • അപരാഹ്നികപ്രവർഗ്യോപസത്തുക്കൾ: പ്രവർഗ്യവും ഉപസത്തും ദിവസവും രണ്ടു നേരം വേണം.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ