സോമയാഗം നാലാം ദിവസം 02-05-2025

 

Representative image

Lifestyle

സോമയാഗം നാലാം ദിവസം 02-05-2025

തൃശൂർ എളങ്ങള്ളൂരിൽ ഏപ്രിൽ 29നു തുടക്കം കുറിച്ച സോമയാഗത്തിലെ അതതു ദിവസത്തെ ക്രിയകൾ

  • പൂർവാഹ്നികപ്രവർഗ്യോപസത്തുക്കൾ

  • അപരാഹ്നികപ്രവർഗ്യോപസത്തുക്കൾ

  • ഘർമ്മോദ്യാസന: പ്രവർഗ്യത്തിന് ഉപയോഗിച്ച വസ്തുക്കളെല്ലാം ദശപദത്തിൽ മന്ത്രപൂർവം കൊണ്ടുവച്ച് 'യജ്ഞപുരുഷനായി' സങ്കല്പിച്ച് യജമാനൻ ഉപസ്ഥാനം ചെയ്യുന്നു

  • അഗ്നീഷോമീയം: പശു ഇഷ്ടി ആരംഭം, അഗ്നിയും സോമനും ചേർന്ന 'അഗ്നീഷോമാ' എന്ന ദേവതയ്ക്കും വനസ്പതി എന്ന ദേവതയ്ക്കുമാണ് ഇഷ്ടി

  • അഗ്നീപ്രണയനം: ശാലയിലെ മുഖ്യ കുണ്ഡത്തിലെ അഗ്നി മന്ത്രപൂർവം കൊണ്ടുവന്ന് ദശപദത്തിൽ പ്രതിഷ്ഠിക്കുന്നു. ഇനുമുതൽ ഇതാണ് ആവഹനീയം (പ്രധാന കുണ്ഡം). ഇവിടെയാണ് വരും ദിവസങ്ങളിലെ വഹാഹോമവും സോമാഹുതികളുമൊക്കെ നടക്കുന്നത്

  • ഹവിർധാനപ്രവർത്തനം: മഹാവേദിയിൽ 'ഹവിർധാനം' എന്ന പ്രദേശം (സദസിനും ഉത്തരവേദിക്കും ഇടയിൽ: ഇവിടെയാണ് വരും ദിവസങ്ങളിൽ സോമലത പിഴിയുന്നത്) ക്രിയാംഗമായി അധ്വര്യു ഉണ്ടാക്കുന്നു

  • സദോനിർമാണം: സദസ് (ഹോതനും ഉദ്ഗാതനും മറ്റു ഋത്വിക്കുകളും ഇരുന്ന് ശാസ്ത്രം, സ്തുതി എന്നിവ ആലപിക്കുന്ന സ്ഥലം) ക്രിയാംഗമായി അധ്വര്യു ഉണ്ടാക്കുന്നു

  • മാർജാലീയം: മഹാവേദിക്കു തെക്ക് 'മാർജാലീയം' (പിതൃകർമങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലം) അധ്വര്യു ക്രിയാംഗമായി ഉണ്ടാക്കുന്നു

  • ആഗ്നീധ്രീയം: മഹാവേദിക്കു വടക്ക് 'ആഗ്നീധ്രീയം' (ഇവിടെയും ചില ഹോമങ്ങളുണ്ട്) അധ്വര്യു ക്രിയാംഗമായി ഉണ്ടാക്കുന്നു

  • ഉപരവനിർമാണം: ഹവിർധാനത്തിൽ 'ഉപരവം' എന്ന നാലു കുഴികൾ യജ്ഞരക്ഷയ്ക്കും പാപവിമോചനത്തിനുമായി (ഇതിന്മേൽ പലകയുറപ്പിച്ചാണ് സോമലത പിഴിയുന്നത്) മന്ത്രപൂർവം അധ്വര്യു സംസ്കരിക്കുന്നു

  • ധിഷ്ണിയവ്യാഘാരണം: ഋത്വിക്കുകൾക്കുള്ള ഇരിപ്പിടങ്ങൾ ക്രിയാംഗമായി സംസ്കരിക്കുന്നു.

  • പ്രൈഷം: പരികർമികളോടും ഋത്വിക്കുകളോടുമായി ഇഷ്ടിക്കു വേണ്ടത് ഒരുക്കാൻ അധ്വര്യു നിർദേശിക്കുന്നു.

  • അഗ്നീഷോമീയപ്രണയനം: ആഹവനീയാഗ്നിയെ ആഗ്നീധ്രീയത്തിൽ കൊണ്ടുവന്ന് ചേർക്കുന്നു. ഒപ്പം ശാലയിലെ സോമലത കൊണ്ടുവന്ന് ഉപരവദേശത്ത് പ്രതിഷ്ഠിക്കുന്നു

  • അഗ്നീഷോമീയം: പശു ഇഷ്ടി തുടർച്ച

  • അവാന്തരദ്കീഷാവിസർഗം: (യജമാനൻ ദീക്ഷയുടെ കാഠിന്യം കുറയ്ക്കുന്നു), സുബ്രഹ്മണ്യാഹ്വാനം.

  • അഗ്നീഷോമീയം: പശു ഇഷ്ടി പൂർത്തിയാക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ