"പിടിഎ മീറ്റിങ്ങിനു വേണ്ടി വ്യാജ മാതാപിതാക്കളെ തേടുന്നു"; 15000 രൂപ വാഗ്ദാനം ചെയ്ത് വിദ്യാർഥിനി

 
Lifestyle

"പിടിഎ മീറ്റിങ്ങിനു വേണ്ടി വ്യാജ മാതാപിതാക്കളെ തേടുന്നു"; 15000 രൂപ വാഗ്ദാനം ചെയ്ത് വിദ്യാർഥിനി

ജെ.പി. നഗറിലാണ് കോളെജെന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ബംഗളൂരു: കോളെജിലെ പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കാൻ വ്യാജ മാതാപിതാക്കളെ തേടിക്കൊണ്ട് വിദ്യാർഥിനിയുടെ പരസ്യം. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥിനി റെഡ്ഡിറ്റിലൂടെയാണ് പരസ്യം നൽകിയിരിക്കുന്നത്. എന്‍റെ പിടിഎ യോഗത്തിനായി ഒരു വ്യാജ രക്ഷിതാവിനെ തേടുന്നു.

കോളെജിലെ പിടിഎ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഒപ്പം വരുവാൻ അച്ഛനായോ അമ്മയായോ അഭിനയിക്കാൻ കഴിയുന്നവരെയാണ് തേടുന്നത്. നിങ്ങൾ 40 വയസിനു മുകളിലുള്ളവരും നന്നായി ഇംഗ്ലിഷ് സംസാരിക്കാൻ‌ കഴിവുള്ളവരുമാണെങ്കിൽ ബന്ധപ്പെടുക. എന്‍റെ ബോയ്ഫ്രണ്ട് 15,000 രൂപ നൽകാൻ തയാറാണെന്നും പോസ്റ്റിലുണ്ട്.

ജെ.പി. നഗറിലാണ് കോളെജെന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. റെഡ്ഡിറ്റിലെ പോസ്റ്റ് പെട്ടെന്നു തന്നെ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വന്തം അനുഭവങ്ങളും മറ്റും കുറിച്ചു കൊണ്ടിള്ള രസകരമായ കമന്‍റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

വിനേഷ് ഫോഗട്ടിന്‍റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങള്‍ തകര്‍ന്നു; സെമി ഫൈനലിൽ തോറ്റു

വമ്പൻ ആണവ-സൈനിക ബിൽഡപ്പ്: ചൈനയുടെ ലക്ഷ്യമെന്ത്?

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് രണ്ടാനച്ഛൻ, ഇൻക്വസ്റ്റിൽ മർദനമേറ്റ പാടുകൾ; ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്