നാച്ചുറല്‍ ഡയമണ്ട് ശേഖരവുമായി തനിഷ്ക്
കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള റീട്ടെയ്‌ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ 'റേഡിയന്‍സ് ഇന്‍ റിഥം' വിപണിയിലവതരിപ്പിച്ചു. അസാധാരണമായ ഡയമണ്ടുകളും ഡിസൈന്‍ മികവും കൊണ്ട് വേറിട്ടുനില്‍ക്കുന്നവയാണ് ഈ ശേഖരം.
വലിയ നെക്‌ലേസുകള്‍ക്ക് പുറമേ ചാന്‍ഡിലിയര്‍ കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവ മുതല്‍ പെന്‍ഡന്‍റ് സെറ്റുകള്‍, വളകള്‍ എന്നിവ വരെയുള്ള സമകാലിക ആഭരണങ്ങളുടെ തെരഞ്ഞെടുത്ത ഒരു കൂട്ടമാണ് റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തിലുള്ളത്. അപൂര്‍വമായ ഡയമണ്ടുകളില്‍ ഒന്നായ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഈ ആഭരണ ശേഖരത്തിന്‍റെ കാതല്‍.
ഓരോ ഡയമണ്ടും അതിന്‍റെ തിളക്കം, പരിശുദ്ധി, പൂര്‍ണത എന്നിവ അടിസ്ഥാനമാക്കി, കൃത്യമായ കട്ടുകളും സിമെട്രിയും ഉറപ്പാക്കി തെരഞ്ഞെടുത്തതാണ്.
ഡിസൈന്‍ പുതുമകളുടെ ഭാഗമായി, റേഡിയന്‍സ് ഇന്‍ റിഥം ശേഖരത്തില്‍ തനിഷ്ക് അവരുടെ ആദ്യ സിഗ്നേച്ചര്‍ ജെംസ്റ്റോണ്‍ എന്‍ഗ്രേവിങ്ങുകളായ 'ദി തനിഷ്ക് കട്ട്', 'ദി ഒറിജിന്‍ കട്ട്' എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.