.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
'മഥാപർ' എന്ന മായികലോകം; പിന്നിലുള്ള കാരണമോ ഈ ശീലം !! | Video
വ്യത്യസ്തമായ പശ്ചാത്തലത്തിൽ സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കിയ ഗുജറാത്തിലെ ഖാചാച്ചിൽ സ്ഥിതിചെയ്യുന്ന മഥാപ്പർ എന്ന കൊച്ചു ഗ്രാമം. രാജ്യത്തെ പ്രമുഖ വ്യവസായശാലകൾ പലതും ഗുജറാത്തിൻ്റെ സാമ്പത്തിക സമൃദ്ധിയുടെ അടയാളങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ പശ്ചാത്തലത്തിൽ സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കിയ ഗ്രാമമാണ് മഥാപ്പർ.
ഈ ഗ്രാമത്തിലെ പ്രവാസി ഇന്ത്യക്കാരാണ് മഥാപ്പറിലെ സമ്പത്തിനും ,കോടികൾ നിക്ഷേപമുള്ള ബാങ്കുകൾക്കും കരുത്താകുന്നത്. ഇവിടെ ഏകദേശം 20,000 കോടി കുടുംബങ്ങളിൽ 12000 ഓളം കുടുംബങ്ങളും വിദേശത്തതാണ് താമസം. ഏകദേശം പറഞ്ഞാൽ 7000 കോടി രൂപയാണ് ഈ ഗ്രമത്തിലുള്ളവർ ഇവിടത്തെ ബാങ്കുകളിൽ സ്ഥിരം നിക്ഷേപം നടത്താറുള്ളത്. വിദേശത്താണെങ്കിലും സ്വന്തം സമ്പാദ്യം ഗ്രാമത്തിന്റെ ബാങ്കുകളിലും പോസ്റ്റ് ഓഫീസികളിലും അടക്കം നിക്ഷേപിച്ചിരിക്കുന്ന ഇവരുടെ ഈ ശീലമാണ് മഥാപ്പറിനെ സമ്പന്നമായ ഗ്രാമമാക്കി മാറ്റുന്നത്.
റോഡ്, ശുചീകരണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മധാപുർ മികച്ചതാണ്. പൊതു-സ്വകാര്യ സ്കൂളുകൾ ഈ ഗ്രാമത്തിൻ്റെ സാമ്പത്തിക മുന്നേറ്റത്തിൻ്റെ പ്രതീകങ്ങളാണ് .ആരാധനാലയങ്ങളാകാട്ടെ മഥാപ്പറിന്റെ പ്രൗഢി വിളിച്ചു പറയുന്നു . സാമ്പത്തിക അഭിവൃദ്ധിക്കായി നാട് വിട്ട് അന്യനാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന എല്ലാ പ്രവാസികൾക്കും മാതൃകയാകുന്നുണ്ട് മധാപുരിലെ പ്രവാസികളുടെ സ്വന്തം ഗ്രാമത്തോടുള്ള കരുതൽ