Toni&Guy ഇപ്പോൾ കൊച്ചിയിലും 
Lifestyle

Toni&Guy ഇപ്പോൾ കൊച്ചിയിലും

ടോണി ആൻഡ് ഗയ് കൊച്ചിയിലെ പനമ്പിള്ളി നഗറിൽ എസ്സെൻഷ്വൽസ് ലൈൻ ആരംഭിച്ചു

Local Desk

കൊച്ചി: അത്യാധുനിക ഹെയർ, ബ്യൂട്ടി സേവനങ്ങൾക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സലൂൺ ശൃംഖലയായ Toni&Guy ടോണി ആൻഡ് ഗൈ, കൊച്ചിയിലെ പനമ്പിള്ളി നഗറിൽ അവരുടെ എസൻഷ്വൽസ് ലൈൻ ആരംഭിച്ചു.

പ്രീമിയം ഹെയർകട്ടുകൾ, സ്റ്റൈലിംഗ്, സൗന്ദര്യ ചികിത്സകൾ എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി നഗരത്തിലെ ഏറ്റവും സജീവമായ മേഖലകളിലൊന്നായ പനമ്പിള്ളി നഗറിൽ തന്നെ സലൂൺ ആരംഭിച്ചിരിക്കുന്നത്.

കർണാടകയിലെയും കേരളത്തിലെയും സൗന്ദര്യ വ്യവസായത്തിൽ ശക്തമായ സാന്നിധ്യമുള്ള പ്രമുഖ പ്രൊഫഷണൽ സേവന സ്ഥാപനമായ ഹയാസിന്ത് ബ്യൂസാണ് പുതിയ സംരംഭത്തിനു പിന്നിൽ.

മേഖലയിലുടനീളമുള്ള സലൂണുകൾ കൈകാര്യം ചെയ്യുന്നതിൽ വിപുലമായ അനുഭവപരിചയമുള്ള ഹയാസിന്ത് ബ്യൂസ് ടോണി ആൻഡ് ഗൈ ബ്രാൻഡിന്‍റെ പര്യായമായ ഉയർന്ന നിലവാരം നിലനിർത്താൻ സജ്ജമാണെന്ന പ്രഖ്യാപനവുമായി കൊച്ചിയിലെത്തിയിരിക്കുന്നത്.

പനമ്പിള്ളി നഗറിൽ എസ്‌സെൻഷ്വൽസ് ആരംഭിക്കുന്നത് സൗന്ദര്യപ്രേമികളെ ആകർഷിക്കുമെന്നും സാംസ്‌കാരിക വാണിജ്യ കേന്ദ്രമെന്ന നിലയിലുള്ള പ്രദേശത്തിന്‍റെ പ്രശസ്തി കൂടുതൽ ഉറപ്പിക്കുമെന്നുമാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്