Lifestyle

പരമ്പരാഗത വേഷധാരികൾ സംഗമിച്ചു | Video

കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി

കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി. സെന്‍റ് തെരേസാസ് കോളേജിൽ നിന്ന് ആരംഭിച്ച പൈതൃക ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നു. വർഷങ്ങൾക്ക് പൂർവ്വികർ ഉപയോഗിച്ചിരുന്ന പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പുരുഷന്മാരും റാലിയിൽ ഒപ്പം ചേർന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ അവതരിപ്പിച്ചു. പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിവനെ പിടികൂടി

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ