കൊച്ചി: ആമസോൺ ഇന്ത്യയുടെ വാലന്‍റൈൻസ് ഡേ സ്റ്റോർ ആരംഭിച്ചു. ചോക്ലേറ്റുകളും ഹോം ഡെക്കറും മുതൽ ബ്യൂട്ടി സാധനങ്ങളും കസ്റ്റമൈസ് ചെയ്യാവുന്ന ഇ- ഗിഫ്റ്റ് കാർഡുകളും വരെ എല്ലാ കാറ്റഗറികളിലും 40% വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആമസോണിന്‍റെ ഫ്രെഷ് ഫ്ലവർ ഡെലിവറിയിലൂടെ ഫ്ലവർഔറ, ഷേഡ്‍സ് ഓഫ് സ്പ്രിംഗ്, ദ ഫ്ലോറ മാർട്ട് മുതലായ ബ്രാൻഡുകളിൽ നിന്നുള്ള 620 ഓഫറുകളുടെ എക്‌സ്‌ക്ലൂസീവ് സെലക്ഷൻ.
കൂടാതെ, ക്ലാസിക് റെഡ് റോസുകളും ആഡംബര ബൊക്കെകളും ഉൾപ്പെടെ 6000ലധികം ഓപ്ഷനുകളിൽ നിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.