Lifestyle

മെഗാ ഓഫറുകളുമായി വൊഡഫോൺ-ഐഡിയ

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾക്കൊപ്പം അധിക ഡാറ്റയും

കൊച്ചി: മുന്‍നിര ടെലികോം ഓപ്പറേറ്ററായ വൊഡഫോൺ-ഐഡിയ (വി), പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി നിരവധി എക്സ്ക്ലൂസിവ് ഓഫറുകള്‍ അവതരിപ്പിച്ചു. വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകളില്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്.

365 ദിവസം വാലിഡിറ്റിയുള്ള 3099 രൂപ റീചാര്‍ജ് പ്ലാന്‍ 75 രൂപ ഡിസ്കൗണ്ടിന് ശേഷം 3024 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡേറ്റ 50 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന ഡേറ്റ 780 ജിബിയുമാണ്. 180 ദിവസം വാലിഡിറ്റിയുള്ള 1449 രൂപ റീചാര്‍ജ് പ്ലാന്‍ 50 രൂപ ഡിസ്കൗണ്ടിന് ശേഷം 1399 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡേറ്റ 30 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന ഡേറ്റ 270 ജിബിയുമാണ്.

179 രൂപ, 195 രൂപ, 199 രൂപ, 239 രൂപ എന്നീ റീചാര്‍ജുകളില്‍ 50 രൂപ ഫ്ളാറ്റ് ഡിസ്കൗണ്ട് ലഭിക്കും അതോടൊപ്പം 299 രൂപയുടെ ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും. ഈ ഓഫറിന്‍റെ ഭാഗമായി അണ്‍ലിമിറ്റഡ് നൈറ്റ് ഡേറ്റ, വീക്കെന്‍ഡ് ഡേറ്റ റോള്‍-ഓവര്‍ തുടങ്ങിയ ഹീറോ ആനുകൂല്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.

2899 രൂപയുടെയും 3099 രൂപയുടെയും പ്ലാനുകളില്‍ വി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50ജിബി അധിക ഡേറ്റ ലഭിക്കും. 3099 രൂപയുടെ പ്ലാനില്‍ വി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 30ജിബി അധിക ഡേറ്റ ലഭിക്കും.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു