'മഞ്ഞൊഴുകുന്ന നദി'; ഹിമാചലിലെ അത്ഭുതക്കാഴ്ച
പ്രകൃതി നമുക്ക് മുന്നിൽ ഒരുക്കുന്ന പല അത്ഭുതങ്ങളുമുണ്ട്. ഹിമാചലിലെ ഈ കാഴ്ച ആരെയും അമ്പരപ്പിക്കും. മഞ്ഞൊഴുകുന്ന നദിയ്ക്ക് സമീപം നൽക്കുന്ന യുവാവാണ് വിഡിയോയിലുള്ളത്. ഹിമാചലിലെ ചമ്പ ജില്ലയിൽ മിന്ദാൽ ഗ്രാമത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് വിഡിയോ.
കടുത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒരു പുഴ പോലെ ഒഴുകി നീങ്ങുന്ന മഞ്ഞാണ് വിഡിയോയിൽ കാണുന്നത്. പോങ്കി ട്രൈബൽ ഏരിയയിൽ നിന്നുള്ളതാണ് ഈ അത്യപൂർവമായ കാഴ്ച. കാണാൻ മനോഹരമാണെങ്കിൽ വൻ അപകടങ്ങളാണ് ഇതിൽ പതിയിരിക്കുന്നത്. കുത്തനെ ഉള്ള മലയെടുക്കുകളിൽ ഇത്തരം നദികൾ പ്രത്യക്ഷപ്പെടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും.
കടുത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മലമുകളിൽ നിന്ന് മഞ്ഞ് താഴേക്ക് തെന്നി നീങ്ങുന്നതാണ് ഇത്. ഇത് കണ്ട് പ്രദേശവാസികൾ വിസിലടിച്ച് താഴെ ഉള്ളവരെ വിവരം അറിയിക്കുന്നതും വിഡിയോയിൽ കാണാം. അപായ സൂചകമായാണ് ഇവിടങ്ങളിൽ വിസിൽ അടിക്കുക. ഇതിലൂടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ പ്രദേശവാസികൾക്കാവും. കനത്ത മഞ്ഞു വീഴ്ചയാണ് പ്രദേശത്ത് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വീടുകളും റോഡുകളും മരങ്ങളുമെല്ലാം മഞ്ഞിൽ പുതഞ്ഞ കാഴ്ചയാണ്.