.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
walnuts 
Lifestyle

ഡ്രൈനട്സിൽ മുഖ്യൻ വാൽനട്സ്

തലച്ചോറിന്‍റെ പ്രവർത്തനങ്ങൾക്ക് ഉത്തമം

Reena Varghese

ഇന്നു നമുക്ക് ഡ്രൈനട്സിൽ മുഖ്യനായ വാൽനട്സിനെ പരിചയപ്പെടാം.ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്ള ഡ്രൈനട്സിൽ നല്ല കൊഴുപ്പ് കൂടുതലുണ്ട്. തടി കൂടാതെ തൂക്കം കൂട്ടുന്നവയാണിത്.ഡ്രൈനട്‌സ് എല്ലാംതന്നെ. പല അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ധാരാളം നാരുകള്‍ അടങ്ങിയഡ്രൈ നട്‌സ്പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്.

ഡ്രൈ നട്‌സില്‍ തന്നെയുളള ഒന്നാണ് വാള്‍നട്‌സ്. എന്നാല്‍ കശുവണ്ടിപ്പരിപ്പു പോലെയോ ബദാം പോലെയോ അത്രയ്ക്കു പരിചിതനല്ല വാൽനട്സ് നമുക്ക്.അല്‍പം കയ്പു കലര്‍ന്ന ഇത് കറുപ്പു നിറത്തിലും സാധാരണ ബ്രൗണ്‍ നിറത്തിലും ലഭിയ്ക്കുകയും ചെയ്യും.ദിവസവും രണ്ടു വാള്‍നട്‌സ് വീതം വെറുംവയറ്റില്‍ കഴിച്ചു നോക്കൂ. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇതു തേനിലിട്ടോ വെള്ളത്തിലിട്ടോ കുതിര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.മിനറലുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നം.മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം. വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് , ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാലും സമൃദ്ധം.പ്രോട്ടീനും ഫൈബറും ധാരാളം.ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു കലവറ.വാൽ നട്സ് വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല.

ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് വാൽനട്സ്. ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനുമുള്ള ഉത്തമമായ വഴിയാണ് വാള്‍നട്‌സ്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. കൊളസ്‌ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തിനും ഇതു വഴി ദോഷമുണ്ടാകും. ഗര്‍ഭിണികള്‍ വാള്‍നട്‌സ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഉത്തമമാണ്.ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് .

വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഷ്യ പോലുള്ള രോഗത്തെ പ്രതിരോധിക്കും. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായത്. അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ബുദ്ധി ശക്തിയ്ക്കും ഇത് ഏറെ നല്ലതാണ് ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക വഴി ശരീരത്തിലെ കൊഴുപ്പ് പിടിച്ചു നിര്‍ത്താനുള്ള കഴിവും വാള്‍നട്‌സിനുണ്ട്. ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വാള്‍നട്‌സ്. സെലേനിയം എന്ന ഘടകം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ കൃത്യമായി നിയന്ത്രിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. സെലേനിയം കുറഞ്ഞാല്‍ അയൊഡിന്‍ കുറവിന് കാരണമാകുന്നു. അയൊഡിന്‍ കുറവ് തൈറോയ്ഡ്, പ്രത്യേകിച്ചു ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണവുമാണ്ഇതും തേനും കലര്‍ത്തി കഴിയ്ക്കാം. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ സന്തുലിതമാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.വാള്‍നട്‌സിലെ മെലാട്ടനിന്‍ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ഉറക്കം ലഭിയ്ക്കാന്‍ ഇതു സഹായിക്കും

ലീഗ് നേതാവിന്‍റെ ആക്ഷേപം; യു. പ്രതിഭ നിയമനടപടിക്ക് ഒരുങ്ങുന്നു

കടുത്ത ചൂടിന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ; വരും മണിക്കൂറിൽ വയനാട്ടിൽ മഴ മുന്നറിയിപ്പ്

'അവൾക്കൊപ്പം' എന്ന് ആവർത്തിക്കുന്ന യുഡിഎഫിന്‍റെ കാപട്യം പുറത്തായി; പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

'അസ്വാഭാവികതയോ ദുരൂഹതയോ ഇല്ല'; സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിംഗപ്പുർ കോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല; ഐഎഎസ് പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൻ ഗോപിനാഥ്