എസ്. സൂര്യ
കോങ്ങാട്: വിവാഹത്തിനൊരുങ്ങി കോങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.സൂര്യ. ആദ്യമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച സൂര്യ കഴിഞ്ഞ ദിവസം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 2026 ജനുവരി 12നാണ് വിവാഹം. പുതുപ്പരിയാരം വെണ്ണക്കര സ്വദേശി ജെ. ആകാശ് ആണ് വരൻ.
നിയമബിരുദം പൂർത്തിയാക്കി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് സൂര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ചെമ്പക്കര പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായാണ് സൂര്യ മത്സരിച്ചത്.
കോങ്ങാടിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാണ് സൂര്യ.