ഒപ്പമുള്ളയാൾ മോഷ്ടാവാണോ? ക്ലെപ്റ്റോമാനിയ ലക്ഷണങ്ങൾ അറിയാം

 
Lifestyle

ഒപ്പമുള്ളയാൾ മോഷ്ടാവാണോ? ക്ലെപ്റ്റോമാനിയ ലക്ഷണങ്ങൾ അറിയാം

നിങ്ങളുടെ കൂടെയുള്ളയാൾ അത്തരമൊരു മാനസികാവസ്ഥയുള്ള ആളാണെങ്കിൽ തിരിച്ചറിയാൻ നിരവധി ലക്ഷണങ്ങളുണ്ട്.

ഒരാവശ്യവുമില്ലെങ്കിലും പല സാധനങ്ങളുടെ മോഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് ക്ലെപ്റ്റോമാനിയ എന്നു പറയുന്നത്. മോഷ്ടിച്ചെടുത്ത വസ്തു ഒരിക്കൽ പോലും അവർക്ക് ഉപയോഗിക്കില്ല. എങ്കിലും പിടിക്കപ്പെടാനുള്ള സാധ്യതകളെ‌പ്പോലും ഭയക്കാതെ മോഷ്ടിക്കും. ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാലും മോഷണത്തിൽ നിന്ന് അവർക്ക് പലപ്പോഴും മാനസിക സംതൃപ്തി ലഭിക്കുന്നുണ്ടെന്നും മാനസിക വിദഗ്ധർ പറയുന്നു. നിങ്ങളുടെ കൂടെയുള്ളയാൾ അത്തരമൊരു മാനസികാവസ്ഥയുള്ള ആളാണെങ്കിൽ തിരിച്ചറിയാൻ നിരവധി ലക്ഷണങ്ങളുണ്ട്.

ഹൃദയമിടിപ്പ് ഉയരും

മോഷണം നടത്തുന്ന സാഹചര്യങ്ങളിൽ ഇവരുടെ ഹൃദയമിടിപ്പ് ഉയരും. അതു മാത്രമല്ല മോഷണം പൂർത്തിയാകുന്നതു വരെ അമിതമായി വിയർക്കുകയും ചിലപ്പോൾ വിറക്കുകയും ചെയ്യും.

കൈ നിറയെ വസ്തുക്കൾ

ഇവരുടെ ബാഗിലോ ഷെൽഫിലോ നിരവധി വസ്തുക്കൾ ഉണ്ടായിരിക്കും. വില കുറഞ്ഞതും കൂടിയതും ചെറുതുമായ നിരവധി വസ്തുക്കൾ കാണും. എന്നാൽ അവ എവിടെ നിന്ന് കിട്ടിയെന്നതിന് കൃ‌ത്യമായ മറുപടി നൽകാൻ സാധിക്കില്ല.

പൊതു ഇടങ്ങളിൽ സന്ദർശനം

കടകൾ പോലുള്ള പൊതു ഇടങ്ങളിൽ ഇടയ്ക്കിടെ ഒറ്റയ്ക്ക് സന്ദർശനം നടത്തും. അതിനും കാരണങ്ങളൊന്നും പറയാൻ സാധിക്കില്ല.

മൂഡ് സ്വിങ്സ്

മോഷണത്തിനു മുൻപും അതിനു ശേഷവും വിരുദ്ധമായ മാനസികാവസ്ഥ പ്രകടിപ്പിക്കും. ചിലപ്പോൾ അതിയായ മാനസിക സംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. മോഷണത്തിനു ശേഷം സമാധാനത്തോടെയും സന്തോഷത്തോടെയും പെരുമാറും. ഈ വൈകാരിക സംതൃപ്തി പോലുള്ള അവസ്ഥ തന്നെയാണ് ഇവരെ വീണ്ടും മോഷണത്തിലേക്ക് നയിക്കുന്നതും.

ഒറ്റയ്ക്ക് ഷോപ്പിങ്

ഷോപ്പിങ്ങിനു പോകുമ്പോൾ ഒരിക്കലും കൂട്ടം ചേർന്നു പോകാൻ ഇവർ ഇഷ്ടപ്പെടില്ല. ഒറ്റയ്ക്കാണെങ്കിൽ മോഷണം നല്ല രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സാധിക്കും.

കുറ്റബോധം

മോഷണത്തിനു ശേഷം സ്വകാര്യമായി വലിയ കുറ്റബോധവും സ്വയം ദേഷ്യവും തോന്നും. പക്ഷേ സ്വഭാനം മാറ്റാന് ഇവർക്ക് സാധിക്കില്ല. ധാർമികതയും മോഷ്ടിക്കാനുള്ള ഉൾപ്രേരണയും ഇവിരുടെയുള്ളിൽ വടംവലി നടത്തിക്കൊണ്ടിരിക്കും.

സ്വയം ന്യായീകരണം

മോഷണത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുന്നതാണ് മറ്റൊരു ശീലം. മോഷണം കൊണ്ട് മറ്റാർക്കും ദോഷം ഉണ്ടായിട്ടില്ലെന്ന് വരുത്തിത്തീർക്കും.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്