അടുത്തുള്ള ആളെ പ്രണയിക്കുന്നതല്ലേ കൂടുതൽ എളുപ്പം! ജെൻ സിയുടെ പുതിയ ട്രെൻഡ്!!
representative image
പുതിയ പുതിയ പേരുകളുമായി ഇന്നത്തെ പ്രണയ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തിന് മനുഷ്യനോളം പഴക്കമുണ്ടെങ്കിലും ജെൻ സിയുടെ പുതിയ പ്രണയ ട്രെൻഡുകൾ കുറച്ച് അപരിചിതമാണ്.
കാണാനും മിണ്ടാനും ഏറെ തടസങ്ങളുള്ള പ്രണയ കാലം കഴിഞ്ഞു. ഇന്ന് ലോങ് ഡിസ്റ്റൻസ് പ്രണയങ്ങളും ടൈം പാസ് പ്രണയങ്ങളുമൊക്കെ ഏറെ എളുപ്പമാണ്. കേട്ടു കേൾവികളില്ലാത്ത വാക്കുകൾ കൊണ്ട് പ്രണയത്തിന്‍റെ രൂപവും ഭാവവും മാറുന്ന കാലമാണിത്.
അടുത്തകാലത്തായി ജെൻ സി നിഘണ്ടുവിൽ ഉൾപ്പെടുത്തിയ ഒന്നാണ് 'സിപ് കോഡിങ്'സിംഗിളായിട്ടുള്ള ആളുകൾ തങ്ങളുടെ അടുത്തുള്ള ആളുകളെ പ്രണയിക്കാനായി തെരഞ്ഞെടുക്കുന്ന രീതിക്കാണത്രെ സിപ് കോഡിങ്.
പ്രണയിക്കാൻ ആഗ്രഹിക്കുന്നവരുടെയും, പ്രണയിക്കാൻ തെരഞ്ഞെടുക്കുന്നവരുടെയും സൗകര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇത്. ഒരു നഗരത്തിൽ പ്രണയിക്കാൻ ഒരാൾ എന്നതാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
അടുത്തുള്ള ആളുകളെ പ്രണയിക്കുന്നത് വഴി അവർ എപ്പോഴും കൂടെ ഉണ്ടായിരിക്കും എന്നതാണ് പ്രധാന ഗുണം. ആവശ്യങ്ങൾക്ക് കൂടെയുണ്ടാവും എന്നതാണ് ഇതിലെ പ്രധാന ഗുണം. ഒന്നിച്ച് ചായ കുടിക്കാനും, ഷോപ്പിങിനും, സിനിമയ്ക്കും എല്ലാം ഒന്നിച്ച് പോയി കൂടുതൽ സമയം ചെലവഴിക്കാനാവും.
ഈ ബന്ധങ്ങൾ നീണ്ടുനിൽക്കണമെന്നില്ല. രണ്ടുപേരുടെയും സൗകര്യങ്ങളനുസരിച്ച് ബന്ധം മുന്നോട്ട് പോവുന്നു എന്നുമാത്രം. സൗകര്യപ്രദമായ (Convenience) ഒരു ബന്ധം എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ ഡേറ്റിങ് ട്രെൻഡിനും ഗുണവും ദോഷവുമുണ്ട്. അടുത്തുള്ള ഒരാളെ ഡേറ്റ് ചെയ്യുകയെന്നാൽ എളുപ്പത്തിൽ അയാളെ കാണാനും എന്തിനും ഏതിനും ഒപ്പം ഒരാളുണ്ടെന്ന തോന്നലുണ്ടാകും. ഏകദേശം ഒരുപോലെയുള്ള ജീവിതരീതി പിന്തുടരുന്നു, ഒരേ നഗരവും അതിന്‍റെ സൗകര്യങ്ങളും ആശ്രയിക്കുന്നു എന്നതുകൊണ്ട് പരസ്പരം മനസിലാക്കാനും എളുപ്പത്തിൽ സാധിക്കുന്നു.
എന്നാൽ ഈ ഡേറ്റിങ് ആപ്പിന് നിങ്ങൾ നിങ്ങളിലേക്ക് തന്നെ പരിമിതപ്പെടുന്നു എന്ന ദോഷ ഫലമാണ് പ്രധാനമായും ഉള്ളത്. ഒരുപാട് യാത്ര ചെയ്യുകയും ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടുന്നതിന് പകരം ഒരേ നഗരത്തിൽ എന്നതിലേക്ക് ഒതുങ്ങിപ്പോകാൻ ഇതൊരു കാരണമായി തീർന്നേക്കാം. നഗരം മാറുമ്പോൾ പ്രണയവും മാറിപ്പോകാം എന്നത് കൂടി ഇതിന്‍റെ ഭാഗമായി പറായാം.