വണ്ടർലാ അമ്യൂസ്മെന്‍റ് പാർക്ക്, കൊച്ചി.

 

File

Lifestyle

ഓണാഘോഷവും ഓഫറുമായി വണ്ടര്‍ലാ

സെപ്റ്റംബര്‍ 4നകം പാസുകള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് 30% കിഴിവ് പ്രവേശന ടിക്കറ്റുകളിലും ടിക്കറ്റ് + ഫുഡ് കോംബോ ടിക്കറ്റുകളിലും ലഭിക്കും

Kochi Bureau

ഓണത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികളും, കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ പ്രവേശന പാസുകളുമായി കൊച്ചി വണ്ടർലാ.

കൊച്ചി: വണ്ടര്‍ലാ കൊച്ചിയില്‍ സെപ്റ്റംബർ 7 വരെ നീളുന്ന ഗംഭീര ഓണാഘോഷങ്ങള്‍ തുടരുന്നു. പരമ്പരാഗത വിരുന്നുകള്‍, പായസം മേള, കലാ പ്രകടനങ്ങള്‍, നൈറ്റ് പാര്‍ക്ക് എന്നിവ കുടുംബത്തോടൊപ്പം ഈ ദിവസങ്ങളില്‍ ആസ്വദിക്കാം. ഒപ്പം വണ്ടര്‍ലായുടെ സിഗ്‌നേച്ചര്‍ റൈഡുകളുടെ മനോഹാരാനുഭവങ്ങളും സ്വന്തമാക്കാം.

പത്ത് ദിവസം നീളുന്ന ആഘോഷത്തില്‍ മാവേലി ലാന്‍ഡ്, പായസം മേള എന്നിവയുള്‍പ്പെടുന്നു. സെപ്റ്റംബര്‍ 5ന് ഗ്രാന്‍ഡ് ഓണം സദ്യയുമുണ്ടാകും. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത വിരുന്നിനൊപ്പം പരമ്പരാഗത ലഘുഭക്ഷണങ്ങളുമുണ്ടാകും.

ഈ മാസം 6, 7 തീയതികളില്‍ നൈറ്റ് പാര്‍ക്ക് അനുഭവത്തോടെ ഏറെ വൈകിയും ആഘോഷങ്ങളുണ്ടാകും. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഘോഷയാത്രയും ചെണ്ടമേള പ്രകടനത്തോടും കൂടിയാണ് ഓണാഘോഷങ്ങളുടെ സമാപനം.

ഓണാഘോഷങ്ങളുടെ ഭാഗമായി, 7 വരെ ഡിസ്‌കൗണ്ട് റേറ്റിലുള്ള പ്രത്യേക ഓണം പാസ് ഓഫറും വണ്ടര്‍ലാ കൊച്ചി അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4നകം പാസുകള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് 30% കിഴിവ് പ്രവേശന ടിക്കറ്റുകളിലും ടിക്കറ്റ് + ഫുഡ് കോംബോ ടിക്കറ്റുകളിലും ലഭിക്കും.

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി

ചാകര പോലെ ചെമ്മീനും മത്തിയും; ആശങ്കയായി കടലിലെ വെളുത്ത പത

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്