'ഇനി ഞാൻ ഉറങ്ങട്ടെ' ഭാവഗാനത്തിന്‍റെ ഉന്നതിയാർന്ന രൂപം: കെ.എം. ബാലകൃഷ്ണൻ

 
Literature

'ഇനി ഞാൻ ഉറങ്ങട്ടെ' ഭാവഗാനത്തിന്‍റെ ഉന്നതിയാർന്ന രൂപം: കെ.എം. ബാലകൃഷ്ണൻ

ആരെയും വെല്ലുന്ന പോരാളിയായ കർണൻ കുലത്തിന്‍റെ പേരിൽ ജീവിതകാലം മുഴുവൻ അപമാനിതനാകുന്ന കാഴ്ച ഈ നോവലിൽ കാണാം

MV Desk

വടകര: പി.കെ ബാലകൃഷ്ണന്‍റെ വിഖ്യാതമായ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ ഉത്കൃഷ്ടമായ ഭാവഗാനത്തിന്‍റെ ഉന്നതിയാർന്ന രൂപമാണെന്ന് കെ.എം. ബാലകൃഷ്ണൻ പറഞ്ഞു. പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും വെല്ലുന്ന പോരാളിയായ കർണൻ കുലത്തിന്‍റെ പേരിൽ ജീവിതകാലം മുഴുവൻ അപമാനിതനാകുന്ന കാഴ്ച ഈ നോവലിൽ കാണാം.

ദ്രൗപദിയുടെ ധർമ്മരോഷവും ദു:ഖവും വ്യർത്ഥതാബോധവും ആവിഷ്കരിക്കുന്ന ഈ കൃതി ഒരു സ്ത്രീപക്ഷ രചനയായും നമുക്ക് വായിക്കാം.

കെ. വിജയൻ പണിക്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം. മുരളീധരൻ, തയ്യുള്ളതിൽ രാജൻ, കണ്ണോത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. ടി. സദാനന്ദൻ സ്വാഗതവും എൻ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ഹിസ്ബുള്ള പാർലമെന്‍ററി കൗൺസിൽ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു