'പയസ്വിനി'യുടെ അക്ഷര നിർഝരിയിൽ ശേഷക്രിയയും ക്രിയാശേഷവും എന്ന വിഷയംകെ. വിജയൻ പണിക്കർ അവതരിപ്പിക്കുന്നു.

 
Literature

ശേഷക്രിയയും ക്രിയാശേഷവും എക്കാലത്തെയും മികച്ച കൃതികൾ

കർശനമായ ചിട്ടവട്ടങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ വിപ്ലവ പാർട്ടിയുടെ അപചയങ്ങൾ നോവലിസ്റ്റുകളിലുണ്ടാക്കിയ മോഹഭംഗമാണ് പരിഹാസത്തിന്‍റെ കൂരമ്പുകളായി മാറുന്നതെന്നും കെ. വിജയൻ പണിക്കരുടെ നിരീക്ഷണം

Thrissur Bureau

എം. സുകുമാരന്‍റെ ശേഷക്രിയയും ടി.പി. രാജീവന്‍റെ ക്രിയാശേഷവും ഒന്നിനെ പിൻതുടർന്നുവന്ന മറ്റൊരു കൃതി മാത്രമല്ലെന്നും മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച രണ്ട് കൃതികളാണെന്നും കെ. വിജയൻ പണിക്കർ.

യാഥാർഥ്യവും ഭാവനാത്മകതയും യുക്തിരാഹിത്യവും ചേർന്ന ആവിഷ്കാരരീതി ക്രിയാശേഷത്തെ മാജിക്കൽ റിയലിസത്തിനോട് ചേർത്തു നിർത്തുന്നു. കർശനമായ ചിട്ടവട്ടങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ വിപ്ലവ പാർട്ടിയുടെ അപചയങ്ങൾ നോവലിസ്റ്റുകളിലുണ്ടാക്കിയ മോഹഭംഗമാണ് പരിഹാസത്തിന്‍റെ കൂരമ്പുകളായി മാറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

വടകര കളിക്കളം ഹാളിൽ നടന്ന 'പയസ്വിനി' യുടെ പ്രതിമാസ പരിപാടിയായ അക്ഷര നിർഝരിയിൽ ശേഷക്രിയയും ക്രിയാശേഷവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കണ്ണോത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വീരാൻ കുട്ടി, ഡോ. എം. മുരളീധരൻ, പി.ടി. വേലായുധൻ, സത്യൻ കാവിൽ, ടി. ദാമോദരൻ, തയ്യുള്ളതിൽ രാജൻ, കെ.പി. സുനിൽ കുമാർ, വി.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്