ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് എഴുതാം; 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രതിരോധ വകുപ്പ്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു മുന്നോടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തുമെന്ന് പ്രതിരോധ വകുപ്പ്. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 10,000 രൂപയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് ക്ഷണവുമാണ് ലഭിക്കുക. ഓപ്പറേഷൻ സിന്ദൂർ- ഭീകരതയ്ക്കെതിരേയുള്ള ഇന്ത്യൻ നയങ്ങളുടെ പുനർവ്യാഖ്യാനം എന്നതാണ് വിഷയം.
ജൂൺ 1 മുതൽ 30 വരെ രചനകൾ അയക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്കാണ് 10,000 രൂപ പുരസ്കാരമായി ലഭിക്കുക.
പ്രതിരോധ വകുപ്പ് എക്സിലൂടെയാണ് ഇക്കാര്യം പങ്കു വച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് രചന നടത്തേണ്ടത്.