'പ്രിയ പരിചിത നേരങ്ങൾ' കവർ പ്രകാശനം ചെയ്തു 
Literature

'പ്രിയ പരിചിത നേരങ്ങൾ' കവർ പ്രകാശനം ചെയ്തു

കൊല്ലം എസ്എൻ കോളെജ് അലുംനി യുഎഇ ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന പൂർവ വിദ്യാർഥികളുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം

ദുബായ്: കൊല്ലം എസ്എൻ കോളെജ് അലുംനി യുഎഇ ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന പൂർവ വിദ്യാർഥികളുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'പ്രിയ പരിചിത നേരങ്ങൾ' എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനം പ്രമുഖ മാധ്യമ പ്രവർത്തകനും യുഎഇ മെട്രൊ വാർത്ത സ്പെഷ്യൽ കറസ്പോണ്ടന്‍റുമായ റോയ് റാഫേൽ നിർവഹിച്ചു. പ്രമുഖ വ്യവസായിയും മെന്‍ററും ജീവകാരുണ്യ പ്രവർത്തകനുമായ നസീർ വെളിയിൽ ഏറ്റുവാങ്ങി.

കോളെജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ പദ്ധതിയായ എന്‍റെ കലാലയം പരമ്പരയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഭാഗമായാണ് ഇതിന്‍റെ പ്രസിദ്ധീകരണം. അലുംനി പ്രസിഡന്‍റ് റസ്‌ല അംനാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., എഴുത്തുകാരി ഷീല പോൾ, അക്കാഫ് ലിറ്റററി ക്ലബ് കൺവീനർ ജെറോം തോമസ്, അക്കാഫ് ലീഗൽ ക്ലബ് കൺവീനർ അഡ്വ. നജുമുദീൻ, ഫെബിൻ, ലക്ഷ്‌മി ഷിബു, സഞ്ജു, ബിബിൻ രാജൻ, ഷിബു ആർ.ജി. എന്നിവർ പ്രസംഗിച്ചു.

അലുംനി സഹ ഭാരവാഹികളായ കമൽ രാജേന്ദ്രൻ, സിയാദ് ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്‌തകത്തിന്‍റെ എഡിറ്റർമാർ റസ്‌ല അംനാദ്, ഷിബു ആർ.ജി. എന്നിവരാണ്. അലുംനി സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ട്രഷറർ ഷിബു നന്ദിയും പറഞ്ഞു.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ