പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും; യുവകവി കാശിനാഥനുമായി സംവാദം

 
Literature

പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും; യുവകവി കാശിനാഥനുമായി സംവാദം

മുല്ലനേഴി ദിവാകരൻ നമ്പൂതിരിയാണ് കവിയെ പരിചയപ്പെടുത്തുന്നതും സംവാദം മോഡറേറ്റ് ചെയ്യുന്നതും.

നീതു ചന്ദ്രൻ

മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ മഹാരാഷ്ട്ര സർഗവേദിയുടേയും ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തക പ്രകാശനത്തിനു മുന്നോടിയായി യുവകവി കാശിനാഥനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈനിലൂടെയാണ് സംവാദം നടക്കുക. മുല്ലനേഴി ദിവാകരൻ നമ്പൂതിരിയാണ് കവിയെ പരിചയപ്പെടുത്തുന്നതും സംവാദം മോഡറേറ്റ് ചെയ്യുന്നതും. ചർച്ച സംയോജനം ദിവാകരൻ ചെഞ്ചേരി. മഹാരാഷ്ട്രയിലെ എല്ലാ എഴുത്തുകാരും പങ്കെടുക്കും.

ഫെയ്മ മഹാരാഷ്ട്ര സർഗവേദി പ്രസിഡന്‍റ് മോഹൻ മൂസത് അധ്യക്ഷനാകും. സെക്രട്ടറി രാധാകൃഷ്ണ പിള്ള, ഫെയ്മ മഹാരാഷ്ട്രയുടെ പ്രസിഡന്‍റ് ശ്രീ കെ.എം. മോഹൻ, വർക്കിംഗ് പ്രസിഡന്‍റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ചീഫ് കോർഡിനേറ്റർ സുരേഷ്കുമാർ ടി.ജി., ട്രഷറർ അനു ബി. നായർ എന്നിവർ സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടുക.

മോഹൻ മൂസ്സത്- 86000 97859, രാധാകൃഷ്ണ പിള്ള- 99230 44577

രോഷ്നി അനിൽകുമാർ- 97655 65630, സുമി ജെൻട്രി- 9769854563

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ