ദീപ ബിബീഷ് നായര്‍ക്ക് കവിതാ പുരസ്‌കാരം

 
Literature

ദീപ ബിബീഷ് നായര്‍ക്ക് കവിതാ പുരസ്‌കാരം

കെ. ജയകുമാര്‍ ഐഎഎസ് ആണ് പുരസ്‌കാരം നല്‍കിയത്

Mumbai Correspondent

മുംബൈ: അക്ഷരദീപം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ പുരസ്‌കാരം മുംബൈയിലെ പ്രമുഖ എഴുത്തുകാരിയായ ദീപ ബിബീഷ് നായര്‍ക്ക് സമ്മാനിച്ചു. 'രാഗസാരംഗി ' എന്ന കവിതാ സമാഹാരത്തിനാണ് ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം.

കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഐഎഎസ് ആണ് പുരസ്‌കാരം നല്‍കിയത്. സൂര്യ കൃഷ്ണമൂര്‍ത്തി പ്രശസ്തിപത്രം സമര്‍പ്പിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടത്തിയ അക്ഷരദീപം കലാ-സാഹിത്യോത്സവം രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്‌സ് ജനറല്‍ മാനേജര്‍ പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കവിത വിശ്വനാഥ്, മാധ്യമപ്രവര്‍ത്തകന്‍ ഇആര്‍ ഉണ്ണി, നഗരസഭ കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തമാശചോദ്യം, ബോഡി ഷെയിമിങ് നടത്തിയിട്ടില്ല; നടിയോട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് യൂട്യൂബർ

മോൻസന്‍റെ വീട്ടിലെ മോഷണം വ്യാജം? കള്ളക്കഥയെന്ന നിഗമനത്തിൽ പൊലീസ്

"ഉറുമ്പുകൾക്കൊപ്പം ജീവിക്കാൻ വയ്യ"; ഉറുമ്പിനെ പേടിച്ച് തെലങ്കാനയിൽ യുവതി ജീവനൊടുക്കി

രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ

മെട്രൊ റെയിൽ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമോ? പദ്ധതി രേഖ ഉടൻ സമർപ്പിക്കും