മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഇത്തവണ ചെറുകഥാസമാഹാരത്തിന്  
Literature

മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഇത്തവണ ചെറുകഥാസമാഹാരത്തിന്

മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരത്തിന്‍റെ അച്ചടിച്ച 4 കോപ്പികള്‍ സമര്‍പ്പിക്കണം.

ദുബായ്: പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷന്‍ നല്‍കിവരുന്ന മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഈ വര്‍ഷം മികച്ച ചെറുകഥാസമാഹാരത്തിന് നൽകും. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസി എഴുത്തുകാരുടെ സര്‍ഗാത്മക കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2021 ജനുവരി 1 നും 2024 ഡിസംബര്‍ 31 നുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ചെറുകഥാസമാഹാരമാണ് പുരസ്‌കാര നിര്‍ണയത്തിന് അയയ്‌ക്കേണ്ടത്.

മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരത്തിന്‍റെ അച്ചടിച്ച 4 കോപ്പികള്‍ സമര്‍പ്പിക്കണം. വിവര്‍ത്തനങ്ങള്‍ പാടില്ല. അതാത് സംസ്ഥാനത്തെ/രാജ്യത്തെ മലയാളം മിഷന്‍ ചാപ്റ്റര്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ടത്. മലയാളം മിഷന്‍റെ ചാപ്റ്ററുകള്‍ ഇല്ലാത്ത ഇടങ്ങളിൽ നിന്നുള്ള എന്‍ട്രികള്‍ മിഷനിലേക്ക് നേരിട്ട് അയയ്ക്കാം. അപേക്ഷയോടൊപ്പം താമസിക്കുന്ന രാജ്യം/സംസ്ഥാനത്തുനിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് കോപ്പി, പ്രവാസിയാണെന്ന സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കണം.

എന്‍ട്രികള്‍ അയയ്‌ക്കേണ്ട വിലാസം:

Malayalam Mission

TC No. 25/801(15), 7th Floor,

Artech Meenakshi Plaza, Thycaud,

Thiruvananthapuram695 014

Ph: 8891634142

എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി: 2025 ജനുവരി 15

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പര്‍: ആഷാ മേരി ജോണ്‍ (7293575138)

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ