"കേരളം സാംസ്‌കാരിക കരുത്തുള്ള ദേശം"; അറബ്‌ കവയിത്രി ഡോ.മറിയം അല്‍ ഷിനാസി

 
Literature

"കേരളം സാംസ്‌കാരിക കരുത്തുള്ള ദേശം"; അറബ്‌ കവയിത്രി ഡോ.മറിയം അല്‍ ഷിനാസി

കേരളവുമായുള്ള തന്‍റെ രണ്ടു പതിറ്റാണ്ടിന്‍റെ ബന്ധം അവര്‍ അനുസ്മരിച്ചു.

UAE Correspondent

ഷാര്‍ജ: കേരളം സാംസ്‌കാരികമായി ഏറെ കരുത്തുള്ള ദേശമാണെന്ന്‌ പ്രശസ്‌ത അറബ്‌ കവയത്രി ഡോ. മറിയം അല്‍ ഷിനാസി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഷബീന നജീബിന്‍റെ അഞ്ചാമത്‌ പുസ്‌തകം"അത്രമേല്‍ പ്രിയം" ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തക മേളയിലെ റൈറ്റേഴ്‌സ്‌ ഫോറത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രമുഖ വ്യവസായി മുഹമ്മദ്‌ മദനിക്ക്‌ നല്‍കിയായിരുന്നു പ്രകാശനം.

കേരളവുമായുള്ള തന്‍റെ രണ്ടു പതിറ്റാണ്ടിന്‍റെ ബന്ധം അവര്‍ അനുസ്മരിച്ചു.

പ്രതാപൻ തായാട്ട്, ഡോ. പ്രദീപ്കുമാർ കറ്റോട്, എം. എ. ഷഹനാസ്, അഫ്രീന അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ഷബീന നജീബ് മറുപടി പ്രസംഗം നടത്തി.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു