കെ.എം. അബ്ബാസിന്‍റെ നാടേ നഗരമേ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി

 
Literature

കെ.എം. അബ്ബാസിന്‍റെ നാടേ നഗരമേ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി

റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കവി ശൈലന്‍, ഒയാസിസ് കെമിക്കല്‍സ് എംഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

UAE Correspondent

ഷാര്‍ജ: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. അബ്ബാസിന്‍റെ പുതിയ കഥാസമാഹാരം 'നാടേ നഗരമേ' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കവി ശൈലന്‍, ഒയാസിസ് കെമിക്കല്‍സ് എംഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

മുതിർന്ന മാധ്യമ പ്രവർത്തകൻ പിപി ശശീന്ദ്രന്‍, പ്രതാപന്‍ തായാട്ട്, സി.പി ജലീല്‍, എഴുത്തുകാരി ഷീലാ പോള്‍ വനിതാ വിനോദ് എന്നിവർ പ്രസംഗിച്ചു. 'നാടിന്‍റെയും നഗരത്തിന്‍റെയും വൈവിധ്യവും വൈജാത്യങ്ങളും അവതരിപ്പിക്കാനുള്ള ശ്രമമാണ് പുതിയ പുസ്തകത്തിലെ കഥകളെന്ന് കെ.എം അബ്ബാസ് പറഞ്ഞു.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാദിഖ് കാവില്‍, ശബീന നജീബ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, സിഎന്‍എന്‍ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു