ഒരു താരാട്ടുപാട്ട് | കവിത - പ്രഭാവർമ്മ Illustration: Subhash Kalloor
Literature

ഒരു താരാട്ടുപാട്ട് | പ്രഭാവർമ്മയുടെ കവിത

നിന്നെ ഞാന്‍ പാടിയുറക്കുന്നേരം എന്നമ്മയെന്നെത്തൊടുന്നോ... എല്ലാം മറന്നു ഞാനിന്നാ മടിത്തൊട്ടിലില്‍ വീണുറങ്ങുന്നോ?

പ്രഭാവര്‍മ്മ

വാരിളം തിങ്കള്‍ത്തിടമ്പേ - നിന്നെ

താരാട്ടി ഞാനുറക്കുമ്പോള്‍...

നീരണിക്കണ്‍കളിലേതോ നല്ല

നീലക്കിനാവലിയുമ്പോള്‍...

സ്‌നിഗ്ദ്ധമാമമ്മിഞ്ഞപ്പാലിന്‍ മണ-

മുള്ളില്‍പ്പടര്‍ന്നതിനാലോ...

നല്‍ക്കിനാവില്‍ ദേവമന്ദസ്‌മേര

ശുദ്ധി വഴിഞ്ഞതിനാലോ...

നീ മയക്കത്തില്‍ ചിരിപ്പൂ... ഞാനി-

ന്നേതോകിനാവില്‍ ലയിപ്പൂ...

ഏതുമറിയാതെയിന്നെന്‍ മിഴി-

പ്പീലികള്‍ കൂമ്പുന്നതെന്തേ...

ഞാനുമേതോ പാട്ടു നീട്ടും - പട്ടു

തൊട്ടിലിലാടുന്നതെന്തേ...

എള്ളെണ്ണതന്‍ മണം വാര്‍ന്നെന്‍ - ഉള്ളില്‍

വന്നു നിറഞ്ഞെന്നപോലേ...

നിന്നെ ഞാന്‍ പാടിയുറക്കുന്നേരം

എന്നമ്മയെന്നെത്തൊടുന്നോ...

എല്ലാം മറന്നു ഞാനിന്നാ മടി-

ത്തൊട്ടിലില്‍ വീണുറങ്ങുന്നോ?

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്