കവിത ‌| പരസ്പരം വര: സുഭാഷ് കല്ലൂർ
Literature

പരസ്പരം ‌| കവിത

വാക്കിലും തീരാതെ നമ്മൾ അറിയാത്ത ചുംബനത്തീയിന്‍റെ ചൂട്ടു കത്തിക്കുന്നു...

MV Desk

ജയകുമാർ ചെങ്ങമനാട്

നല്ല തണുപ്പ്

സിമിന്‍റിൻ തറ

കൂത്താടിക്കൊതുകിന്‍റെ

രാഗസങ്കീർത്തനം.

ചോര

ചുകചുവപ്പ്

നോവുന്ന ജീവന്‍റെ

നേര് സമരോത്സുകം.

വാക്കിലും

തീരാതെ നമ്മൾ

അറിയാത്ത

ചുംബനത്തീയിന്‍റെ

ചൂട്ടു കത്തിക്കുന്നു.

ഒറ്റയാൾ

വിപ്ലവം നമ്മൾ

പരസ്പരം

ഒറ്റിക്കൊടുക്കാത്ത

നേരിന്‍റെ നാമ്പുകൾ

ചത്തുപോകീടിലും

പിന്നെയും

ചീയുന്ന

നഷ്ടബോധങ്ങളിൽ

നമ്മൾ

പരസ്പരം....

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു