എൻ. ചന്ദ്രബാബു നായിഡു അമിത് ഷായ്ക്ക് ഒപ്പം 
Election

ആന്ധ്രയിൽ ടിഡിപി-ബിജെപി- ജനസേന സഖ്യം; സീറ്റിൽ ധാരണ

17 ലോക്സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും ടിഡിപി സ്ഥാനാർഥികളെ നിർത്തിയേക്കും.

ന്യൂഡൽഹി: ദീർഘമായ ചർച്ചകൾക്കൊടുവിൽ തെലുങ്കു ദേശം പാർട്ടിയും(ടിഡിപി), ബിജെപിയും ജനസേന പാർട്ടിയും സീറ്റ് ധാരണയിലെത്തി. സഖ്യം ഇത്തവണ ആന്ധ്രയിൽ തെരഞ്ഞെടുപ്പ് തൂത്തു വാരുമെന്ന് തെലുങ്കു ദേശം പാർട്ടി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവുമായുള്ള ചർച്ചക്കൊടുവിലാണ് സഖ്യം പ്രഖ്യാപിച്ചത്. സീറ്റിൽ ധാരണയായതായും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശിൽ വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സഖ്യം. എട്ട് ലോക്സഭാ സീറ്റുകളിലും 30 നിയമസഭാ സീറ്റുകളിലും ബിജെപിയും ജനസേനയും ഒരുമിച്ച് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ള 17 ലോക്സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും ടിഡിപി സ്ഥാനാർഥികളെ നിർത്തിയേക്കും.

നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.25 ലോക്‌സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. 8-10 പാര്‍ലമെന്‍റ് സീറ്റിലെങ്കിലും മത്സരിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 3 സീറ്റുകളില്‍ നടൻ പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടിയാകും മത്സരിക്കുക. ബാക്കി മുഴുവൻ സീറ്റിലും ടിഡിപി മത്സരിക്കും. വിശാഖപട്ടണം, വിജയവാഡ, അരകു, രാജംപേട്ട്, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളാണ് ബിജെപിയുടെ നോട്ടം.

കഴിഞ്ഞ ദിവസം ഒഡിഷയിലെ ബിജു ജനതാദളും എൻഡിഎയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. നിലവിൽ ബിജെപിക്ക് പുറത്തുനിന്നു പിന്തുണ നൽകുന്ന പാർട്ടിയാണ് ബിജു ജനതാദൾ. അവിടെയും ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണു നടക്കാൻ പോകുന്നത്. ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദൾ കഴിഞ്ഞമാസം ബിജെപി സഖ്യത്തിൽ ചേർന്നിരുന്നു.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി