സ്ഥാനാർഥിയാക്കിയില്ല; നെടുമങ്ങാട് ബിജെപി പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു

 
File
Election

സ്ഥാനാർഥിയാക്കിയില്ല; നെടുമങ്ങാട് ബിജെപി പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു

സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ആർ എസ്എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാഞ്ഞതിന്‍റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച് ബിജെപി പ്രവർത്തക. നെടുമങ്ങാട് സ്വദേശി ശാലിനി(32)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിലെ സജീവ പ്രവർത്തകയായിരുന്നു ശാലിനി. മഹിളാ മോർച്ച ജില്ലാ നേതാവുമാണ്. സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ശാലിനി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ശാലിനിയുടെ മകനാണ് അമ്മയെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

നിലവിൽ യുവതി അപകടനില തരണം ചെയ്തു. സ്ഥാനാർഥി പട്ടികയിൽ തനിക്കു പകരം മറ്റൊരാളാണെന്നറിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ആർ എസ്എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

അതിനു പിന്നാലെയാണ് സമാനമായ ആരോപണം ഉന്നയിച്ചു കൊണ്ട് മറ്റൊരു പ്രവർത്തക കൂടി ജീവനൊടുക്കാൻ ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധം ശരിയല്ല; വാഗ്ദാനങ്ങളിൽ വീഴരുതെന്ന് സുപ്രീംകോടതി

ഗുണമേന്മ കുറഞ്ഞ കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ് ഡീലിന് 5 ലക്ഷം രൂപ പിഴ

അസമിൽ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജി പിൻവലിച്ചു

പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകും; സതീശനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് മണിശങ്കർ അയ്യർ

ശബരിമല യുവതി പ്രവേശനം; പുതിയ ബെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു: ജി. സുകുമാരൻ നായർ