വോട്ട് പിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തു
കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ ചൊവ്വാഴ്ച രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.