.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൂറുമാറ്റക്കാരെ കൈവിടാതെ ഡൽഹി 
Election

കൂറുമാറ്റക്കാരെ കൈവിടാതെ ഡൽഹി

തെരഞ്ഞെടുപ്പിനു മുൻപ് കൂറുമാറിയവരിൽ ഭൂരിപക്ഷവും വിജയിക്കുന്നതും തെരഞ്ഞെടുപ്പിൽ കണ്ടു.

MV Desk

ന്യൂഡൽഹി: അഞ്ചു വർഷം മുൻപ് 52 പേരുടെ ജീവനെടുത്ത കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിലെ ആറു സീറ്റുകൾ ബിജെപിയും എഎപിയും തുല്യമായി പങ്കിട്ടു. സീലംപുർ, ബാബർപുർ, ഗോകൽപുർ സീറ്റുകളിലാണ് എഎപി ജയിച്ചത്. മുസ്തഫാബാദ്, കരാവൽ നഗർ, ഘോണ്ഡ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു. തെരഞ്ഞെടുപ്പിനു മുൻപ് കൂറുമാറിയവരിൽ ഭൂരിപക്ഷവും വിജയിക്കുന്നതും തെരഞ്ഞെടുപ്പിൽ കണ്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന അർവീന്ദർ സിങ് ലവ്‌ലി ഇത്തവണ ബിജെപി ടിക്കറ്റിൽ ഗാന്ധിനഗറിൽ വിജയിച്ചു.

മുൻ കോൺഗ്രസ് മന്ത്രി രാജ്കുമാർ ചൗഹാനാണ് മംഗോൾപുരിയിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചത്. മുൻ കോൺഗ്രസ് നേതാവ് നീരജ് ബസോയ, മുൻ എഎപി നേതാക്കളായ കൈലാഷ് ഗെഹ്‌ലോട്ട്, കർത്താർ സിങ് തൻവാർ എന്നിവരും ബിജെപി ടിക്കറ്റിൽ വിജയിച്ചു.

അതേസമയം, ബിജെപിയിൽ നിന്ന് എഎപിയിലേക്കു മാറിയ അനിൽ ഝാ, പർവേഷ് രത്തൻ, കോൺഗ്രസിൽ നിന്ന് എഎപിയിലേക്കെത്തിയ വീർ സിങ് ധിംഗൻ, ചൗധരി സുബൈർ അഹമ്മദ് എന്നിവരും വിജയം നേടി.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്