രത്തൻ യു. കേൽക്കർ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾക്കു ശേഷം പോളിങ് ശതമാനം പുറത്തു വിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 79.63 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ രത്തൻ യു. കേൽക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണെന്നും അന്തിമ കണക്ക് വരുന്നതോടെ പോളിങ് ശതമാനത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ഖേൽക്കർ വ്യക്തമാക്കി.
പോളിങ് കണക്കുകൾ പുറത്തു വിടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 2,71,42,952 പേരുള്ള പട്ടിക പ്രകാരം 78.97 ശതമാനം പേർ ബൂത്തുകളിൽ നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തി.
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അവശ്യ സർവീസുകാർ, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നിവരുടെ 3,68,193 വോട്ടുകൾ കൂടി ഉൾപ്പെടുത്തിയപ്പോഴാണ് 79.63 ശതമാനമായത്. ഇനി 53,984 സർവീസ് വോട്ടുകളഉടെ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനൊപ്പം ഈ കണക്കുകളും പുറത്തു വിടും.