.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മമത ബാനർജി

 
Election

ബിജെപി അധികാരത്തിലെത്തിയാൽ മുട്ടയും മീനും കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മമത ബാനർജി

ബംഗാളി സംസാരിക്കുന്നവർ മറ്റു സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്നും കലാപമുണ്ടാക്കിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നും മമത ആരോപിച്ചു

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുട്ടയും മീനും കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ‍്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരും മത്സ‍്യം കഴിക്കുന്നില്ലെന്നും ബിജെപി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും മമത പറഞ്ഞു. പുരുലിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി.

ബംഗാളി സംസാരിക്കുന്നവർ മറ്റു സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്നും കലാപമുണ്ടാക്കിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നും മമത ആരോപിച്ചു. സ്ത്രീകൾക്കെതിരേയും ആദിവാസികൾക്കെതിരേയും ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും മമത പറഞ്ഞു.

അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ‍്യ ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.

മോദി പാലക്കാട്ടെത്തി; പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച

മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; മുൻകൂട്ടി പ്രവചനം വേണ്ടെന്ന് സണ്ണി ജോസഫ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

''നിതീഷിന് ആദ‍്യ ഓവർ നൽകിയതിന്‍റെ ലോജിക് മനസിലാവുന്നില്ല, എത്ര നാൾ ഈ ബൗളിങ് നിരയുമായി മുന്നോട്ട് പോകും'': കൃഷ്ണമാചാരി ശ്രീകാന്ത്

ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും