ഫിറോസ് ഖാൻ

 
Election

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഫിറോസ് ഖാനാണ് ദയനീയമായി പരാജയപ്പെട്ടത്

Aswin AM

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരു വോട്ട് മാത്രം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഫിറോസ് ഖാനാണ് ദയനീയമായി പരാജയപ്പെട്ടത്. മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.സി. അബ്ദുൾ റഹ്മാനാണ് 301 വോട്ട് നേടി ഈ വാർഡിൽ നിന്നും വിജയിച്ചത്.

വെൽവെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി 179 വോട്ടും ബിജെപി 8 വോട്ടും നേടി. ഇതേ വാർഡിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി 69 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് പോലും ഫിറോസ് ഖാന് നേടാനായില്ല. എൽഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ‌ ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. ടിവി ചിഹ്നത്തിലാണ് ഫിറോസ് ഖാൻ മത്സരിച്ചത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി

''പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്''; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി