രാഹുൽ ഗാന്ധി 
Election

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുണ്ട്

Jisha P.O.

കണ്ണൂർ: ആദ്യമായാണ് കേരളത്തിൽ ഇടതുപക്ഷവും-ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സിപിഎം നേതാക്കൾ കോൺഗ്രസിനോടൊപ്പമാണ് നിൽക്കുന്നത്. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.

യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിലാണ് വരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുണ്ട്. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല സ്വർണകൊള്ള പരാമർശിക്കുന്നില്ല. ഇടതുപക്ഷം കേരളത്തിൽ ജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കും മക്കൾക്കുമെതിരായ കേസുകളിൽ കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് അറിയാം. സിപിഎമ്മിനെ നിയന്ത്രിക്കാൻ പറ്റുമെന്നും അവർക്ക് ബോധ്യമുണ്ട്. ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

മോദി പിണറായിയെയോ, പിണറായി മോദിയെയോ വിമർശിക്കാറില്ല. ഇടതുപക്ഷം സൃഷ്ടിച്ച തൊഴിൽ ഇല്ലായ്മയ്ക്ക് യുഡിഎഫ് പരിഹാരം കാണും. അതിനാൽ യുഡിഎഫിലെ എല്ലാ സ്ഥാനാർഥികളെയും വമ്പിച്ച പിന്തുണയിൽ വിജയിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത്യയിലെത്തും

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്