പി.സി. ജോർജ്, ഷോൺ ജോർജ്

 
Election

പി.സി. ജോർജിന്‍റെ വീട്ടിൽ രണ്ട് തോൽവി; മകൻ ഷോണും തോറ്റു

എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മണ്ഡലത്തിൽ മുന്നേറുന്നത്.

നീതു ചന്ദ്രൻ

കോട്ടയം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പി.സി. ജോർജും മകൻ ഷോൺ ജോർജും. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പി.സി. ജോർജ് മൂന്നാം സ്ഥാനത്താണ് തുടരുന്നത്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മണ്ഡലത്തിൽ മുന്നേറുന്നത്.

പാലായിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഷോർജും പരാജയപ്പെട്ടു. മണ്ഡലത്തിൽ 9915 വോട്ടുകളുമായി മാണി സി. കാപ്പനാണ് മുന്നേറുന്നത്. ജോസ് കെ. മാണിയാണ് രണ്ടാം സ്ഥാനത്ത്.

പൂഞ്ഞാറിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നതിൽ ഒരു കോടി രൂപയ്ക്ക് പന്തയം വയ്ക്കാമെന്നാണ് പി.സി. ജോർജ് വെല്ലു വിളിച്ചിരുന്നത്. കേരളത്തിൽ ബിജെപി 11 സീറ്റുകൾ സ്വന്തമാക്കുമെന്നും പി.സി. ജോർജ് അവകാശപ്പെട്ടിരുന്നു.

മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം: രാജീവ് ചന്ദ്രശേഖർ

ചാരവൃത്തി; ബംഗാളിൽ പാക് പൗരൻ അറസ്റ്റിൽ

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

ആട് മേയ്ക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്

കൂറ്റൻ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാലു പേർ ബോധരഹിതരായി; രണ്ടു പേർ മരിച്ചു