.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പിണറായി വിജയൻ
File
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴാമങ്കത്തിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി മൂന്നാം വട്ടമാണ് ധർമടത്തു നിന്ന് അദ്ദേഹം മത്സരിക്കുന്നത്. മത്സരിച്ചപ്പോഴെല്ലാം വിജയം ഒപ്പം നിന്ന പാരമ്പര്യമാണ് പിണറായി വിജയന്‍റേത്. എൺപതാം വയസിൽ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ പഴയതിലും വർധിച്ച വിജയപ്രതീക്ഷയാണ് പിണറായിക്കും സിപിഎമ്മിനുമുള്ളത്.
1970ൽ 25 വയസുള്ളപ്പോൾ കൂത്തുപറമ്പിൽ നിന്ന് പിഎസ്‌പി സ്ഥാനാർഥി തായത്ത് രാഘവനെ പരാജയപ്പെടുത്തി ആദ്യമായി കേരള നിയമസഭയുടെ പടികയറി. 1977ൽ ആർഎസ്‌പിയുടെ അബ്ദുൾ ഖാദറിനെ പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പിൽ നിന്ന് രണ്ടാമതും സഭയിലെത്തിയത്.
1991ലും കൂത്തുപറമ്പിൽ നിന്നു തന്നെ മത്സരിച്ച പിണറായി യുഡിഎഫ് സ്ഥാനാർഥി പി. രാമകൃഷ്ണനെ പരാജയപ്പെടുത്തി.
1996ൽ പയ്യന്നൂരിലാണ് മത്സരിച്ചത്. അന്ന് യുഡിഎഫിന്‍റെ കെ.എൻ കണ്ണോത്തിനെ പരാജയപ്പെടുത്തി. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. അതോടെയാണ്, അദ്ദേഹത്തിന്‍റെ തുടർന്നുള്ള രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വേട്ടയാടിയ എസ്എൻസി ലാവലിൻ വിവാദത്തിന്‍റെയും തുടക്കം.
അതിനു ശേഷം ദീർഘകാലം തെരഞ്ഞെടുപ്പിൽ നിന്ന് പിണറായി അകന്നു നിന്നു. പിന്നീട് 2016ൽ ധർമടത്ത് നിന്നാണ് വീണ്ടും മത്സരരംഗത്തിറങ്ങിയത്. അന്ന് വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിന്‍റെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയ പിണറായിയെ കാത്തിരുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രി പദം തന്നെയായിരുന്നു.
2021ലും ധർമടം പിണറായി വിജയന് വിജയത്തിന്‍റെ പരവതാനി വിരിച്ചു. ഇത്തവണ സി. രഘുനാഥനായിരുന്നു മത്സരിച്ച് പരാജയപ്പെട്ടത്.
പത്തു വർഷം പിന്നിട്ട ഇടതു ഭരണത്തിന്‍റെ നേട്ടങ്ങൾ കൂടി മുന്നോട്ടു വച്ചാണ് ഇത്തവണ പിണറായി വിജയൻ തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരേ മുന്നണിക്ക് തുടർച്ചയായ മൂന്നാം ടേം എന്ന അതിശകരമായ നേട്ടത്തിലേക്ക് എൽഡിഎഫിനെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നാണ് ഉറച്ച അനുയായികൾ വിശ്വസിക്കുന്നത്.