ഇടതുമുന്നണി ജനങ്ങൾക്കൊപ്പമെന്ന് പിണറായി വിജയൻ

 
Election

'ആ ഡാഷ് പ്രയോഗം പൂരിപ്പിക്കേണ്ടത് അവരാണ്'; ഇടതുമുന്നണി ജനങ്ങൾക്കൊപ്പമെന്ന് പിണറായി വിജയൻ

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്ന് പിണറായി വിജയൻ

Jisha P.O.

കണ്ണൂർ: കേരളത്തിന്‍റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

പിണറായി ആർ.സി അമല ബേസിക് സ്കൂളിലെ 194 ആം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

കേരള വോട്ടർമാർ പ്രബുദ്ധർമാരാണ്. തെലങ്കാന മുഖ്യമന്ത്രിയുടെ ഡാഷ് എന്നിടത്ത് അവരാണ് പൂരിപ്പിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. അഴിമതിക്കാര്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിട്ടുള്ളത് ഈ മുഖ്യമന്ത്രിയാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ദേഹത്തെ പറ്റി കൂടുതൽ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍