.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കുമ്മനം രാജശേഖരന്‍

 

file photo

Election

ആറന്മുളയിൽ കുമ്മനം, ഗുരുവായൂരിൽ ഗോപാലകൃഷ്ണൻ

നാട്ടികയിൽ ബിജെപിക്കായി മുൻ സിപിഎം എംഎൽഎ സി.സി. മുകുന്ദൻ

Reena Varghese

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയും വന്നു. ആറന്മുളയിൽ പാർട്ടി മുൻ പ്രസിഡന്‍റും മുൻ ഗവർണറും ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്‍റെ നായകനും ആറന്മുള പൈതൃകഗ്രാമ സംരക്ഷണ സമിതി അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ മത്സരിക്കും. കാസർഗോട്ട് ജില്ലാ പ്രസി്ന്‍റ് എം.എൽ. അശ്വിനിയാണ് സ്ഥാനാർഥി. സംസ്ഥാന വൈസ് പ്രസിഡന്‍റും വക്താവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. സിപിഐയിൽ നിന്ന് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും.

4 വനിതകൾ രണ്ടാംഘട്ട പട്ടികയിലുണ്ട്. ആദ്യ പട്ടികയിൽ 47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 86 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. രണ്ടാം പട്ടികയിൽ 39 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് സ്ഥാനാർഥി.

കാസർഗോഡ്: എം.എൽ. അശ്വിനി, കല്യാശേരി: എ.വി. സനിൽ കുമാർ, തളിപ്പറമ്പ്: എൻ. ഹരിദാസ്, ധർമടം: കെ. രഞ്ജിത്, തലശേരി: ഒ. നിതീഷ്, കൂത്തുപറമ്പ്: അഡ്വ. ഷിജിലാൽ, മട്ടന്നൂർ: ബിജു എലക്കുഴി, കൽപ്പറ്റ: പ്രശാന്ത് മലവയൽ, കൊണ്ടോട്ടി: പി. സുബ്രഹ്മണ്യൻ, ഏറനാട്: അഡ്വ. ശ്രീപ്രകാശ്, മഞ്ചേരി: എം. പത്മശ്രീ, പെരിന്തൽമണ്ണ: അഡ്വ. കെ.പി. ബാബുരാജ്, മങ്കട: ലിജോയ് പോൾ, മലപ്പുറം: അശ്വതി ഗുപ്തകുമാർ, വേങ്ങര: വി.എൻ. ജയകൃഷ്ണൻ, വള്ളിക്കുന്ന്: എം. പ്രേമൻ, തിരൂരങ്ങാടി: രാജു സി. രാഘവ്, താനൂർ: ദീപ പുഴയ്‌ക്കൽ, തവനൂർ: രവി തേലത്ത്, തൃത്താല: വി. ഉണ്ണിക്കൃഷ്ണൻ, പട്ടാമ്പി: പി. മനോജ്.

കോങ്ങാട് (എസ്‌സി): രേണു സുരേഷ്, തരൂർ (എസ്‌സി): സുരേഷ് ബാബു, ചിറ്റൂർ: പ്രാണേഷ് രാജേന്ദ്രൻ, ആലത്തൂർ: കെ.വി. പ്രസന്നകുമാർ, ഗുരുവായൂർ: അഡ്വ. ബി. ഗോപാലകൃഷ്ണൻ, വടക്കാഞ്ചേരി: അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ഒല്ലൂർ: ബിജോയ് തോമസ്, നാട്ടിക (എസ്‌സി): സി.സി. മുകുന്ദൻ, പുതുക്കാട്: എൻ. നാഗേഷ്, ആലുവ: എം.എ. ബ്രഹ്മരാജ്, പറവൂർ: വത്സല പ്രസന്നകുമാർ, എണറാകുളം: പി.ആർ. ശിവശങ്കർ, ചങ്ങനാശേരി: ബി. രാധാകൃഷ്ണ മേനോൻ, ആലപ്പുഴ: എം.ജെ. ജോബ്, ആറന്മുള: കുമ്മനം രാജശേഖരൻ, കുണ്ടറ: ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ.ആർ.ബി), കൊല്ലം: ഡോ.എൻ. പ്രതാപ് കുമാർ.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം