അഖിൽ മാരാർ, ലക്ഷ്മി പ്രിയ, വീണാ നായർ

 
Election

ബിഗ് ബോസ് ഹൗസല്ല, ഇത് ട്വന്‍റി 20 സ്ഥാനാർഥിപ്പട്ടിക!

അഖിൽ മാരാർ തൃക്കാക്കരയിൽ നിന്നും ലക്ഷ്മി പ്രിയ പെരുമ്പാവൂരിൽ നിന്നും വീണാ നായർ ഏറ്റുമാനൂരിൽ നിന്നുമാണ് മത്സരിക്കുന്നത്.

നീതു ചന്ദ്രൻ

കൊച്ചി: എൻഡിഎയിൽ ചേർന്ന ട്വന്‍റി 20 പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ നിരവധി ബിഗ് ബോസ് താരങ്ങൾ. മലയാളം ബിഗ് ബോസ് ആറാം സീസൺ വിജയിയായ അഖിൽ മാരാർ, നാലാം സീസണിൽ പങ്കെടുത്ത ലക്ഷ്മിപ്രിയ, രണ്ടാം സീസൺ മത്സരാർഥിയായ വീണാ നായർ എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. അഖിൽ മാരാർ തൃക്കാക്കരയിൽ നിന്നും ലക്ഷ്മി പ്രിയ പെരുമ്പാവൂരിൽ നിന്നും വീണാ നായർ ഏറ്റുമാനൂരിൽ നിന്നുമാണ് മത്സരിക്കുന്നത്.

റിയാലിറ്റി ഷോ താരമായ പ്രോമി കുര്യാക്കോസാണ് അങ്കമാലിയിലെ സ്ഥാനാർഥി. നടി അഞ്ജലി നായർ തൃ‌പ്പൂണിത്തുറയിൽ നിന്നും ട്വന്‍റി 20 ക്കു വേണ്ടി മത്സരിക്കും.

9 സീറ്റുകളിലാണ് ഇത്തവണ ട്വന്‍റി 20 മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി സാബു എം. ജേക്കബ് ഇത്തവണ സ്ഥാനാർഥിയാകില്ലെന്നാണ് റിപ്പോർട്ട്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ